ചെന്നൈ: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങിന്റെ തമിഴ് അരങ്ങേറ്റ ചിത്രം സംബന്ധിച്ച വാര്‍ത്തകള്‍ക്കു പിന്നാലെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ദ്യ തമിഴ് ചിത്രത്തിന് പിന്നാലെ മറ്റൊരു വെബ് സീരിസില്‍ കൂടി നടന്‍ അഭിനയിക്കുന്നു. തമിഴ് കവി തിരുവളളുവരായിട്ടാണ് വെബ് സീരിസില്‍ താരം എത്തുന്നത്. ‘തിരുവളളുവര്‍ കണ്‍സള്‍ട്ടന്‍സി സെര്‍വീസസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡൂഡ് വിക്കി സംവിധാനം ചെയ്യുന്ന വെബ് സീരീസ് യൂട്യൂബിലൂടെ ശ്രദ്ധേയരായ ബ്ലാക്ക് ഷീപ്പാണ് നിര്‍മിക്കുന്നത്. പത്ത് ഭാഗങ്ങളുളള പരമ്പര ഫെബ്രുവരി 2 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുക.
സന്താനം നായകനാവുന്ന ദിക്കിലൂന എന്ന ചിത്രത്തിലൂടെയാണ് ഹര്‍ഭജന്‍ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. യോഗി ബാബുവും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സിനിമയുടെ സെറ്റില്‍ ഹര്‍ഭജന്‍ ജോയിന്‍ ചെയ്തത്. ഹര്‍ഭജന്‍ സിങിന് പുറമെ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും അടുത്തിടെ തമിഴില്‍ അരങ്ങേറിയിരുന്നു. ചിയാന്‍ വിക്രം നായകനാവുന്ന പുതിയ സിനിമയിലാണ് പത്താന്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഇമൈക നൊടികളിലൂടെ ശ്രദ്ധേയനായ അജയ് ജ്ഞാനമുത്തുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.
















