കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മകള്‍ സനാ ഗാംഗുലി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച അഭിപ്രായത്തെ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പോസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോഴാണ് വിശദീകരണവമായി ഗാംഗുലി രംഗത്ത് വന്നത്.
സനയുടെ അഭിപ്രായം സത്യമല്ല. അവള്‍ക്ക് രാഷ്‌ട്രീയം മനസിലാക്കാനുള്ള പ്രായമായിട്ടില്ല. വിഷയങ്ങളില്‍ നിന്ന് അവളെ മാറ്റി നിര്‍ത്തണമെന്നും സൗരവ് ഗാംഗുലി ട്വിറ്ററിലൂടെ വ്യക്തമാക്കി.
















