ന്യൂദല്‍ഹി : പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ ദല്‍ഹി ജാമിയ നഗറില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട ക്രിമിനലുകളില്‍ നാലു പേരുടെ ചിത്രങ്ങള്‍ പുറത്ത്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവരാരും വിദ്യാര്‍ത്ഥികള്‍ അല്ലെന്നും ജാമിയ മിലിയ സര്‍വ്വകലാശാലയ്‌ക്ക് പുറത്തുള്ളവരാണെന്നും പോലീസ് നേരത്തെ അറിയിച്ചതാണ്. അനല്‍, ജുമാന്‍, യൂനുസ്, അന്‍വര്‍ കാല എന്നിവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്.
ഇവര്‍ക്കെല്ലാം ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ദല്‍ഹി പോലീസ് പറഞ്ഞു. ഇതോടെ ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞു കയറ്റക്കാരുണ്ടാകാമെന്ന സംശയവും ശക്തമായിട്ടുണ്ട്. കല്ലേറിലും, വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചതിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന.
അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചത് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് വ്യക്തമാക്കുന്ന ദല്‍ഹി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലേക്കും അക്രമങ്ങള്‍ പടരുമെന്ന മുന്നറിയിപ്പും പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ന്യൂ ഫ്രണ്ട്‌സ് കോളനിക്ക് സമീപം നാല് ബസുകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. ആറ് പോലീസുകാര്‍ക്കും രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റു.
















