മംഗളൂരു: പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ. മംഗളൂരു പൊലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് നിരോധനാജ്ഞ.
രാത്രി ഒന്‍പതു മുതല്‍ ഇരുപതാം തീയതി രാത്രി പന്ത്രണ്ട് മണിവരെയാണ് നിരോധനാജ്ഞ. കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി മംഗളൂരുവില്‍ പലയിടത്തും കലാപകാരികള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.
ബെംഗളൂരുവില്‍ നാളെ വിവിധ സംഘടനകള്‍ നടത്താനിരുന്ന മാര്‍ച്ചിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് . മാര്‍ച്ചിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കും വിധത്തില്‍ അക്രമങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്.
















