ന്യൂദല്‍ഹി: 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരത്തിന് ശശിതരൂരും വി. മധുസൂദനന് നായരും അര്‍ഹരായി. ‘അച്ഛന് പിറന്ന വീട്’ എന്ന കവിതയ്ക്കാണ് മധുസൂദനന് നായരെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്.
ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിന്റെ ദൂഷ്യ വശങ്ങള് തുറന്നു കാണിക്കുന്ന ‘ആന്‍ ഇറ ഓഫ് ഡാര്‍ക്നസ്: ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ’ എന്ന കൃതിക്കാണ് ശശി തരൂരിന് ഇംഗ്ലീഷില്‍ പുരസ്ക്കാരം ലഭിച്ചത്. സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര തമ്പാറിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്.

ചോ. ധര്മന് (തമിഴ്), വിജയ (കന്നഡ), ബണ്ടി നാരായാണ സ്വാമി (തെലുങ്ക്), നന്ദകിഷോര്‍ ആചാര്യ (ഹിന്ദി), അനുരാധ പാട്ടീല്‍ (മറാത്തി), കൃപാല്‍ കസക് (പഞ്ചാബി), തരുണ്‍ സൂര്യകാന്ത് മിശ്ര (ഒഡിഷ), ചിന്മയ് ഗുഹ (ബംഗാളി), ജയശ്രീ ഗോസ്വാമി മഹന്ത (അസമീസ്) തുടങ്ങിയവരാണു മറ്റു ഭാഷകളിലെ പുരസ്കാര ജേതാക്കള്‍.
















