പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങള്‍ കൊന്ന് തിന്നുമെന്ന് ഫേസ്ബുക്കിലൂടെ പരോക്ഷ പ്രസ്താവന നടത്തിയ ടിനി ടോം ക്ഷമാപണവുമായി രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ക്ഷമാപണവുമായി ടിനി രംഗത്തെത്തിയത്. താന്‍ ഇട്ട പോസ്റ്റ് വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടു. വേറെ ഒരു നാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഷെയര്‍ ചെയ്തു എന്നു മാത്രമേ ഉള്ളൂ. അതിന്റെ പേരില്‍ തനിക്ക് ഒത്തിരി തെറി കേള്‍ക്കേണ്ടി വന്നു. ഞാന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടു. പൗരത്വ നിയമം സംബന്ധിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് മോദി സാറിനോട് ഒരു ദേഷ്യവും ഇല്ല. രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കാനൊന്നും താത്പ്പര്യമല്ല. താന്‍ തീവ്രവാദിയൊന്നുമല്ല. ചിരിപ്പിക്കുന്ന ആളാണ്. തന്റെ പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്കില്‍ ഒരു ചിത്രത്തിനൊപ്പം പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഭീഷണി മുഴക്കിയത്. വെറുതെ പറഞ്ഞെന്നേയുള്ളു എന്ന് തലക്കെട്ട് നല്‍കിക്കൊണ്ടാണ് ടിനി ടോം പോസ്റ്റ് പുറത്തുവിട്ടത്. 1672ല്‍ കോപാകുലരായ ഒരുകൂട്ടം ആളുകള്‍ അവരുടെ പ്രധാനമന്ത്രിയെ കൊന്നശേഷം ഭക്ഷിച്ചു. എന്നാല്‍ പോസ്റ്റിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്. പ്രതിഷേധം വ്യാപകമായതോടെ ടിനി ടോം പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍, പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടപ്പോള്‍ ടിനിക്കെതിരേ രൂക്ഷ വിമര്‍ശവനുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ജാമിയ മിലിയയില്‍ പൗരത്വ ബില്ലിനെതിരെ രാജ്യ വിരുദ്ധ സമരം നടത്തിയ മലയാളിയായ ഐഷ റെന്നയെ അനുകൂലിച്ച് പൃഥ്വിരാജ് ഉള്‍പ്പടെയുള്ള ചലച്ചിത്ര താരങ്ങള്‍ അനുകൂലിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ പ്രതിയായി വധിശിക്ഷയ്‌ക്കു വിധിച്ച യാക്കൂബ് മേമനെ അനുകൂലിച്ച ഇവരെയാണോ അനുകൂലിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ടിനി ടോമിന്റെ എഫ്ബി പോസ്റ്റും പുറത്തുവന്നത്.
















