പാലക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാലക്കാട് നഗരസഭയില്‍ സിപിഎം അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. നഗരസഭയില്‍ സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങളും പിന്തുണച്ചു.
എന്നാല്‍ ബിജെപി അംഗങ്ങള്‍ ഇതിനെ എതിര്‍ത്തതോടെ സിപിഎം- കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതിനെതിരെ ബഹളം വെയ്ക്കുകയും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ബിജെപി മുതിര്‍ന്ന കൗണ്‍സിലര്‍ ശിവരാജന് ഉള്‍പ്പടെയുള്ളവരെ സിപിഎം- കോണ്‍ഗ്രസ് സംഘം കൈയേറ്റം ചെയ്യുകയായിരുന്നു.
















