തൃശൂര്‍: കേരള വര്‍മ കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഗുണ്ടാ വിളയാട്ടം. കോളേജിലെ എബിപിവി പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിച്ചതിനാണ്അതിക്രൂരമായി എബിവിപിക്കാരെ മര്‍ദിച്ചത്. കേരളത്തിലെ ക്യാംപസുകളില്‍ പൗരത്വം ഭേദഗതി നിമയത്തിനെതിരേ നടക്കുന്ന നുണപ്രചാരണം പൊളിച്ചുകാട്ടാന്‍ സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ എബിവിപി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരള വര്‍മ കോളേജിലും സെമിനാര്‍ നടത്തിയത്. ഇതിന് നേതൃത്വം നല്‍കിയ എബിവിപി പ്രവര്‍ത്തകരെയാണ് എസ്എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ക്ലാസ്സില്‍ നിന്നും വലിച്ചിറക്കിയാണ് ഇവരെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അദ്ധ്യാപകര്‍ ഇടപെട്ടാണ് എബിവിപി പ്രവര്‍ത്തകരെ രക്ഷിച്ചത്. അക്ഷയ്, ആരോമല്‍, രാഹുല്‍ എന്നീ എബിവിപി പ്രവര്‍ത്തകര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് എബിവിപി സംഘടിപ്പിച്ച സെമിനാറിനെതിരെ എസ്എഫ്‌ഐക്കാര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സെമിനാര്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന മുഖ്യാതിഥി ടി.ആര്‍. രമേഷിനെ പ്രവര്‍ത്തകര്‍ കോളേജിന് മുന്‍പില്‍ തടയുകയും ചെയ്തിരുന്നു. കൂടാതെ കോളേജ് ഗേറ്റിന് മുന്‍വശത്ത് ഉപരോധവും എസ്എഫ്‌ഐക്കാര്‍ നടത്തിയിരുന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് എസ്എഫ്‌ഐ പ്രവര്‍ത്തരെ ഇവിടെ നിന്നും നീക്കിയത്. ഇന്ന് രാവിലെ സെമിനാര്‍ സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐ്ക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. എസ്എഫ്‌ഐക്ക് ആധിപത്യം ഉള്ള കോളെജില്‍ മറ്റു സംഘടനകളെ പ്രവര്‍ത്തിക്കാന്‍ പോലും അനുവദിക്കില്ലെന്ന ആരോപണം നേരത്തേയും ശക്തമായിരുന്നു.
















