തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വിരുദ്ധ സമരം നയിച്ച മലയാളി വിദ്യാര്‍ത്ഥിയെ ആയിഷ റെന്നയെ പ്രശംസിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ പരിഹസിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്‌ക്കു വിധിച്ച യാക്കൂബ് മേമനു വേണ്ടി വാദിച്ച് വ്യക്തിയാണ് അയിഷ. അവരെയാണ് നിങ്ങള്‍ പ്രശംസിക്കുന്നതെന്നും സെന്‍ കുമാര്‍ കുറ്റപ്പെടുത്തി.
മുംബൈയില്‍ 257 ഭാരതീയരെ ക്രൂരമായി കൊന്നുകളഞ്ഞ യാക്കൂബ് മേമന്‍ എന്ന ഭീകരനെ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി അനുസരിച്ച് തൂക്കി കൊന്നതാണ്. അത്തരത്തില്‍ ഒരു ഭീകരന് വേണ്ടിയാണ് അവര്‍ കരഞ്ഞിട്ടുള്ളത്.
അതായത് ഭരണഘടനയോടുള്ള സ്‌നേഹം സഹിക്കാതെ രാജ്യത്തെ രക്ഷിക്കാന്‍ ഭരണകൂടത്തിനു നേരെ വിരല്‍ ചൂണ്ടിയ അഭിനവ മതേതര സംരക്ഷകയുടേത്. ഇവരെ അനുകൂലിക്കുന്ന പ്രമുഖ സിനിമ പ്രവര്‍ത്തകര്‍ ഇതൊക്കെയൊന്ന് കാണണം. നാളെ ഈ വാവകളെ ഭീകരവാദ, മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ അകത്തുപോയാല്‍ ഈ പ്രമുഖരൊന്നും മുങ്ങിയേക്കരുതെന്നും സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
















