തൃശൂര്‍: ശൈത്യകാല പഴവര്‍ഗങ്ങളിലൊന്നായ, കിന്നോ പഴങ്ങള്‍ക്ക് ജനപ്രീതി വര്‍ധിക്കുന്നു. പഞ്ചാബില്‍ നിന്ന് വന്‍തോതില്‍ കിന്നോ പഴങ്ങള്‍ കേരളത്തില്‍ എത്തിത്തുടങ്ങി. കാഴ്ചയില്‍ ഓറഞ്ചിനോട് സാമ്യമുള്ള ഇതിന്റെ നിറവും പോഷകങ്ങളുമെല്ലാം ഓറഞ്ചിന്റേതുതന്നെ.
1915ല്‍ എച്ച്.ബി. ഫ്രോസ്റ്റ് നിര്‍മിച്ച ഒരു ഹൈബ്രിഡ് ഉല്പന്നമാണിത്. കിംഗ് മണ്ഡാരിന്‍-വില്ലോ ലീഫ്, ഓറഞ്ച് എന്നിവയുടെ സങ്കരം 1935ലാണ് പുറത്തിറങ്ങിയതെങ്കിലും 1954ല്‍ ഡോ. ജെ.സി. ബക്ഷിയാണ് ഇത് പരിചയപ്പെടുത്തുന്നത്.
പഞ്ചാബിലാണ് കിന്നോ വന്‍തോതില്‍ കൃഷി ചെയ്യുന്നത്. പോഷക സമ്പുഷ്ടമാണ് കിന്നോ. ഓറഞ്ചിനേക്കാള്‍ വിലക്കുറവാണെങ്കിലും രുചിയില്‍ മുമ്പനാണ്. മിനറലുകളാലും വൈറ്റമിനുകളാലും സമ്പുഷ്ടം. 12 ശതമാനം ഫൈബര്‍ കിന്നോയിലുണ്ട്. 2.5 ഇരട്ടി കാത്സ്യവും.
കിന്നോയ്ക്ക് കൂടുതല്‍ പ്രചാരവും ജനകീയതയും ലഭ്യമാക്കാന്‍ സമഗ്രമായ പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് പഞ്ചാബ് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് എംഡി മഞ്ചീത് സിംഗ് ബ്രാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: