മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെ ജാലിയന്‍ വാലിബാഗുമായി ഉപമിച്ചതിനെ തുടര്‍ന്നാണ് ഫട്‌നാവിസ് വിമര്‍ശനവുമായി എത്തിയത്.
ജാലിയന്‍ വാലാബാഗുമായി ജാമിയ മിലിയ സംഭവത്തെ ഉപമിക്കുന്നത് രാജ്യത്തിനായി രക്തസാക്ഷികളായവരെ അപമാനിക്കലിന് തുല്യമാണ്. ഈ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജ്യത്തെ ജനങ്ങളോടും മഹാരാഷ്‌ട്രക്കാരോടും മറുപടി പറയണം. ജാമിയയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളെ അദ്ദേഹം പിന്തുണയ്‌ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഫട്‌നാവിസ് കൂട്ടിച്ചേര്‍ത്തു.
















