ബെംഗളൂരു: ജമ്മു കശ്മീര്‍, അയോധ്യ, പൗരത്വ ഭേദഗതി എന്നിവയില്‍ രാജ്യത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ ശ്രമിച്ചത്. ഇതെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായതെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കതീല്‍. രാജ്യ വിരുദ്ധ പാര്‍ട്ടികളെ പോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഭീകരത വ്യാപിപ്പിച്ച് രാഷ്‌ട്രീയ ലക്ഷ്യം നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജമ്മു കശ്മീര്‍, ആയോധ്യ വിഷയങ്ങളില്‍ രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ ആദ്യം ശ്രമം നടത്തിയതാണ്. അതിനു പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. രാജ്യത്തെ ജനങ്ങളെ വഴി തെറ്റിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും കതീല്‍ കുറ്റപ്പെടുത്തി.
അടിസ്ഥാനപരമായി രാഹുല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഏജന്റാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും സംഘടനകളും രാജ്യത്തെ കലാപ രാഷ്‌ട്രമാക്കാനാണ് ശ്രമിക്കുന്നതെന്നും കതീല്‍ ആരോപിച്ചു. അതേസമയം പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഐക്യരാഷ്‌ട്ര സഭയുടെ പ്രഖ്യാപങ്ങള്‍ക്കു അനുസൃതമാണെന്നു ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. യുഎന്നിന്റെ 1992-ലെ അന്താരാഷ്‌ട്ര ന്യൂനപക്ഷ അവകാശ പ്രഖ്യാപനത്തിനും 1984-ലെ പീഡനത്തിനെതിരെയുള്ള കണ്‍വെന്‍ഷനും അനുസൃതമാണ് പൗരത്വ നിയമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ നിന്നും ന്യൂനപക്ഷ സമുദായംഗങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്ക് അഭയം തേടി പോകാത്തത് അവര്‍ ഇവിടെ സുരക്ഷിതരാണ് എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 1984-ലെ കണ്‍വെന്‍ഷന്‍ അനുസരിച്ച് ഒരു രാജ്യത്ത് നിന്നും പീഡനത്തിന് ഇരയായി മറ്റൊരു രാജ്യത്ത് എത്തിച്ചേരുന്നവരെ അതേ രാജ്യത്തേക്ക് തിരിച്ചയയ്‌ക്കരുത് എന്നാണു നിര്‍ദ്ദേശിച്ചിരിക്കുന്നത്.
















