ന്യൂദല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളുടെ സത്യാവസ്ഥ മറച്ചുവച്ച് കുപ്രചാരണങ്ങള്‍ പരക്കുകയാണ്. വിദ്യാര്‍ഥികളുടെ പ്രതിഷേധം അക്രമസക്തമായ സാഹചര്യത്തില്‍ പോലീസ് ഇവര്‍ക്കു നേരെ ലാതി വിശീയിരുന്നു. എന്നാല്‍, ഇതിനിടയില്‍ ചുവന്ന ടി-ഷര്‍ട്ടും നീല ജീന്‍സും ധരിച്ച നില്‍ക്കുന്ന വ്യക്തി ആര്‍എസ്എസ് ആംഗവും എബിവിപി ചുമതലകാരനുമാണെന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദല്‍ഹി സെന്‍ട്രല്‍ ഡിസിപി എം.എസ്. രന്ധവ.
ആ വ്യക്തി സൗത്ത് ഡിസ്ട്രിക്റ്റിലെ ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡിലെ (എഎടിഎസ്) കോണ്‍സ്റ്റബിളാണെന്ന് പോലീസ് വ്യക്തമാക്കി. ഭരത് ശര്‍മ്മ എന്ന എബിവിപി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണെന്നുള്ള നിലയിലാണ് വ്യജപ്രചരണങ്ങള്‍ പരന്നിരുന്നത്. എന്നാല്‍, അതും തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്.

അത് ഭാരത് ശര്‍മയല്ല. ദല്‍ഹി പോലീസിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിനായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു നുണയാണിത്. വാസ്തവത്തില്‍, പ്രദേശത്തെ ക്രമസമാധാന നില നിലനിലര്‍ത്താനായി നിയോഗിക്കാപെട്ട സൗത്ത് ഡിസ്ട്രിക്റ്റ് എഎടിഎസിലെ കോണ്‍സ്റ്റബിളാണ് അതെന്നും ദല്‍ഹി സെന്‍ട്രല്‍ ഡിസിപി എം.എസ്. രണ്‍ദവ
ദ പ്രിന്റിനോട് പറഞ്ഞു. പോലീസായിട്ടും എന്താണ് ഇയാള്‍ യൂണിഫോം ധരിക്കാത്തത് എന്ന ചോദ്യത്തിന്, സ്‌പെഷ്യല്‍ സെല്‍ അയതിനാല്‍ ഇവര്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ലെന്നും ഇവരെ ഇത്തരം സംഘര്‍ഷ സ്ഥലങ്ങളില്‍ വിന്യസിക്കുന്നതിനാല്‍ യൂണിഫോം ധരിക്കാനുള്ള സമയം ലഭിക്കാറില്ലെന്നുമായിരുന്നു പോലീസിന്റെ മറുപടി.
















