മുംബൈ: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ശിവസേനയും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. പ്രതിപക്ഷ സര്‍വകക്ഷി സംഘത്തോടൊപ്പം രാഷ്‌ട്രപതിയെ കാണാന്‍ ശിവസേനയുടെ പ്രതിനിധിയുണ്ടാകില്ലെന്നും നീക്കത്തെ കുറിച്ച് അറയില്ലെന്നും ശിവസേനാ എംപി സഞ്ജയ് റാവത്ത് വ്യക്തമാക്കി.
മഹാരാഷ്‌ട്രയില്‍ പൗരത്വ നിയമം നടപ്പാക്കണമോയെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ അഭിപ്രായ വ്യത്യാസം ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ന് വെകിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാക്കള്‍ രാഷ്‌ട്രപതി റാം നാഥ് കോവിന്ദിനെ കാണുന്നത്. ഞായറാഴ്ചയാണ് രാഷ്‌ട്രപതിയ കാണാന്‍ സമയം ചോദിച്ചത്. പ്രതിഷേധം തടയാന്‍ കേന്ദ്ര സര്‍ക്കാരിനാവുന്നില്ലെന്നും രാഷ്‌ട്രപതി ഇടപെടണമെന്നും കക്ഷികള്‍ ആവശ്യപ്പെടും. നിയമം റദ്ദാക്കുന്നതിന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കാനും ആവശ്യപ്പെടും.
















