ന്യൂദല്‍ഹി : ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ നിരോധിത സംഘടനകളായ സിമിയും പോപ്പുലര്‍ ഫ്രണ്ടുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വിഷയത്തെ രാഷ്ട്രീയ വത്കരിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തെ മുതലെടുക്കാനും ശ്രമിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സംഘങ്ങളാണ് ജനങ്ങളേയും വിദ്യാര്‍ത്ഥികളേയും സ്വാധീനിച്ച് ഇത്തരത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിഘടനവാദികളെ ഏകോപിപ്പിച്ച് ഇവര്‍ കലാപം ഉണ്ടാക്കാന്‍ ശ്രമം നടത്തി വരികയാണ്. രാജ്യത്തെ ക്രമ സമാധാനം തകര്‍ക്കാനാണ് ശ്രമം. ദേശ വിരുദ്ധത സൃഷ്ടിച്ച് ഇവര്‍ ഓരോ സംസ്ഥാനങ്ങളിലേക്കും കലാപം വ്യാപിപ്പിക്കാനും ശ്രമിക്കുന്നുണ്ടെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.
രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് സിമിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പൊതു മുതല്‍ വ്യാപകമായും ഇവര്‍ നശിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ ചില മാധ്യമങ്ങളെ കൂട്ടു പിടിച്ച് സര്‍ക്കാരിനെതിരെ വ്യാപകമായി ഇവര്‍ വാര്‍ത്തകളും പ്രചരിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയും രാജ്യ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും ആരോപണമുണ്ട്. ഇത് സംബന്ധിച്ചു കര്‍ശ്ശന നടപടി സ്വീകരിക്കാനും ഇന്റലിജെന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൗരത്വ ബില്ലിന് ആദ്യം ലോകസഭയും, പിന്നീട് രാജ്യസഭയും അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് രാഷ്ട്രപതിയും ഇതില്‍ ഒപ്പുവെച്ച് നിയമമാക്കിയത്. ബംഗ്ലാദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ വേട്ടയാടപ്പെട്ട് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ള ന്യൂനപക്ഷ സമൂദായങ്ങല്ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ഈ ഭേദഗതി. ഇതില്‍ ആറ് വര്‍ഷത്തോളം തുടര്‍ച്ചയായി ഇന്ത്യയില്‍ കഴിയുന്നവര്‍ക്ക് പൗരത്വം നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
അതേസമയം ഇന്ത്യയിലെ പൗരന്മാരെ ഇത് ഒരുവിധത്തിലും ബാധിക്കില്ലെന്നും, അവരുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും പ്രധാനമന്ത്രി അടക്കം ജനങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബില്ല് പരിഗണനയില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ രാഷ്ട്രീയ വത്കരിക്കുനുള്ള ശ്രമത്തിലാണ്.
















