കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവില്‍ ഇറങ്ങി അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തു. ഹര്‍ത്താലിന്റെ മറവില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടു. വാഹനങ്ങള്‍ തടഞ്ഞു. ആര്‍ എസ് എസ് പുന്നാട് മണ്ഡല്‍ കാര്യവാഹ് ഷിനോജിനെ ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി അക്രമിച്ചു. പരിക്കേറ്റ ഷിനോജിനെ ഇരിട്ടി ഗവ.താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും രാവിലെ ആറു മണിയോടെ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധം നടത്തി. കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു.പോലിസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു.കെഎസ്ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്.മട്ടന്നൂര്‍ എളമ്പാറ, ഇരിട്ടി ള്ളിയില്‍, പാലോട്ടു പള്ളി എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയും ബസിന് കല്ലെറിയുകയുകയും ചെയ്തു.
ഇതേ തുടര്‍ന്ന് ഈ റൂട്ടില്‍ സ്വകാര്യബസുകളടക്കമുള്ള വാഹനങ്ങള്‍ സര്‍വിസ് നിര്‍ത്തി. പരീക്ഷകള്‍ മാറ്റിവെയ്‌ക്കാത്തതുകൊണ്ട് കുട്ടികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പലര്‍ക്കും സ്‌കൂളിലെത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. കടകമ്പോളങ്ങള്‍ ഗ്രാമ പ്രദേശങ്ങളില്‍ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിച്ചു. നഗര പ്രദേശങ്ങളില്‍ ഭാഗികമായി തുറന്നു. സ്വകാര്യ വാഹനങ്ങള്‍ പതിവു പോലെ സര്‍വ്വീസ് നടത്തി .
















