ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ പാതി വഴിയില്‍ കൈവിട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വിദേശ ടൂറിനായി ദക്ഷണി കൊറിയയില്‍. കോണ്‍ഗ്രസ് നേതൃത്വത്തെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സി ഐഎഎന്‍എസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പോലും രാഹുല്‍ എന്ന മടങ്ങി വരുമെന്ന കാര്യത്തില്‍ ഒരു വിവരവുമില്ല. രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടക്കം വച്ചും കുത്തി തിരിപ്പു ഉണ്ടാക്കുകയും ചെയ്തതിന് ശേഷമാണ് രാഹുലിന്റെ വിദേശത്തേക്കുള്ള മുങ്ങല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രം തന്നെ അതാണല്ലോ. എവിടെ അടിയുണ്ടാക്കാനും മുന്നിലുണ്ടാകും. അടി തുടങ്ങിയാല്‍ അണികളെ ഉപേക്ഷിച്ച് ഒളിച്ചോടും. ആ പതിവ് രാഹുലും തെറ്റിച്ചില്ല. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ രാഹുലിന്റെ അസാന്നിധ്യം ചര്‍ച്ചയായി കഴിഞ്ഞു. തിങ്കളാഴ്ചയാണ് രാഹുല്‍ ദക്ഷിണകൊറിയയിലേക്ക് പോയത്. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ പ്രിയങ്കാ ഗാന്ധിയാണ് കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യാഗേറ്റിന് മുന്നില്‍ പ്രിയങ്കാ ഗാന്ധി കുത്തിയിരിപ്പ് സമരം നടത്തിയപ്പോള്‍ രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ജാമിയ മില്ലിയ, അലിഗഢ് സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് നടപടിയുണ്ടായെന്ന് ആരോപിച്ചായിരുന്നു ആളും പേരുമില്ലാതെയുള്ള പ്രിയങ്കാ ഗാന്ധിയുയുടെ കുത്തിയിരിപ്പ് സമരം.
















