ന്യൂദല്‍ഹി: പ്രതിപക്ഷം നടത്തുന്ന സമരങ്ങളില്‍ നിന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിട്ടുനില്‍ക്കുന്നതിനു പിന്നാലെ പ്രിയങ്ക വാദ്രയുടെ സമരപരിപാടികളിലും ആള്‍ക്ഷാമം. ജമിയ മിലിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പ്രിയങ്ക സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് പത്തുപേരെ തികച്ച് കൂട്ടാന്‍ സാധിക്കാതെ പോയത്. പല നേതാക്കളും പ്രിയങ്കയുടെ സമരം സംബന്ധിച്ച ട്വീറ്റ് ചെയ്തതോടെ വന്‍ പ്രതിഷേധമായിരിക്കും ഉണ്ടാവുകയെന്നായിരുന്നു റിപ്പോര്‍ട്ട്.
#IndiaGate पर भीड़ कम देखकर बेचैन हुई #PriyankaGandhi ने लगाया फोन क्या कहा, वो देखिए इस वीडियो में… #Congress #CitizenshipBill #CABProtest #CitizenshipAmendmentBill2019 #CAAProtests pic.twitter.com/DrEAjHZxt9
— Newsroom Post (@NewsroomPostCom) December 16, 2019
എന്നാല്‍, രണ്ടു മണിക്കൂര്‍ നേരത്തേക്ക് സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക എത്തിയപ്പോള്‍ ഉണ്ടായിരുന്നത് മുന്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവും കുറച്ചു കാല്‍നടക്കാരും ഡല്‍ഹി പോലീസ് അംഗങ്ങളും മാത്രം. പ്രിയങ്ക സമരം തുടങ്ങിയപ്പോള്‍ ചുറ്റുമുണ്ടായിരുന്നത് പത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രം. ഇതോടെ സുഷ്മിത ദേവ് ക്ഷോഭിച്ചു ഫോണ്‍ ചെയ്യാന്‍ തുടങ്ങി. ഒരു ദേശീയ മാധ്യമം ഇവരുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടു. സുഷ്മിത ആരോടോ ക്ഷോഭിച്ചു കൊണ്ടു ചോദിക്കുന്നതിങ്ങനെ- എവിടെ നമ്മുടെ നേതാക്കള്‍. ആരെയങ്കിലും അയയ്‌ക്കൂ. മനസിലാകുന്നുണ്ടോ, വേണുഗോപാലിനെ എങ്കിലും അയക്കൂ. ഫോണ്‍ വച്ച ശേഷം മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും കുറച്ചു പേര്‍ എത്തി പ്രിയങ്കയ്‌ക്കു ചുറ്റും ഇരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
















