ന്യൂദല്‍ഹി : ജാമിയ മിലിയ സര്‍വ്വകലശാലയുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു പിന്നാലെ ജനങ്ങളെ കാലാപം ആഹ്വനം നല്‍കുന്ന എഎപി എംഎല്‍എയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പൗരത്വ ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്‌ട്രീയ വത്കരിച്ച് പ്രക്ഷോഭം നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
എഎപി എംഎല്‍എ അമാനുത്തുള്ള ഖാന്‍ പ്രകോപിപ്പിക്കുന്ന വിധത്തില്‍ പ്രസംഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പബ്ലിക് ടിവിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ദൃശ്യങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിക്കുന്നതും തീവെയ്‌ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ സമാധാന പരമായി നടത്തിയ സമരം പോലീസ് അടിച്ചമര്‍ത്തിയത് ആണെന്നും, ബസുകള്‍ക്കും മറ്റും തീപിടിച്ചതും ആക്രമിച്ചതിനു പിന്നിലും ദല്‍ഹി പോലീസ് ആണെന്നാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.
ദല്‍ഹി ഷഹീന്‍ ബാഗില്‍ റാലിയെ അഭിസംബോധനം ചെയ്ത് സംസാരിക്കവേയാണ് എഎപി എംഎല്‍എ പ്രകോപനപരമായ പ്രസംഗം നടത്തിയിരിക്കുന്നത്. മുത്തലാഖ് വിഷയത്തില്‍ മുസ്ലിം സമുദായം മറുത്തൊന്നും മിണ്ടാതിരുന്നത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ പൗരത്വ നിയമ ബില്‍ കൊണഅടുവന്നത് എന്നാണ് അമാനുത്തുള്ള പ്രസംഗിച്ചത്. ഹിറ്റ്‌ലറിന്റെ പാത പിന്തുടരുന്നവര്‍ ഹിറ്റലറിനെപോലെ തന്നെ മരിക്കും എന്നും അദ്ദേഹം അറിയിച്ചു.
അയിരക്കണക്കിന് യുവാക്കളാണ് ഈ പ്രസംഗം കേട്ടത്. പ്രകോപിതരായ ജനങ്ങള് ദല്‍ഹി മഥുര റോഡില്‍ മാത്രം നാലോളം ബസുകളാണ് കത്തിച്ചത്. കൂടാതെ ബസുകള്‍ക്ക് തീവെയ്‌ക്കുന്നയാള്‍ അയാളുടെ ബൈക്കില്‍ നിന്ന് തന്നെ പെട്രോളെടുത്താണ് തീ കൊളുത്തുന്നതെന്നും കാണാന്‍ സാധിക്കുന്നുണ്ട്.
ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാഹനങ്ങളും ബസുകഴളും മാത്രം ലക്ഷ്യമിട്ട് യുവാക്കള്‍ ആക്രമിക്കുന്നതാണ് കാണാന്‍ സാധിച്ചിട്ടുള്ളത്. വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും തല്ലിയുടയ്‌ക്കുകയും ചെയ്യുന്നതാണ് ഇത്. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ സംഘര്‍ഷം എന്ന പേരില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് തെളിഞ്ഞതിനു പിന്നാലെയാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു നേരെ ഈ അക്രമങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്.
എഎപി നേതാവ് മനീഷ് സിസോദിയ തന്നെ ദല്‍ഹിയില്‍ അരങ്ങേറിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ പോലീസാണെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും സിസോദിയ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരി്പ്പിച്ചിരുന്നു. ഇതെല്ലാം കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കുന്നതാണ് തെളിവുകള്‍.
















