തിരുവനന്തപുരം: വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ മയ്യത്ത് നമസ്‌കാരവുമായി മുസ്ലിം തീവ്രവാദ സംഘടനകള്‍. ജാമിയ മിലിയ സര്‍വകലാശാലയില്‍ പോലീസ് വെടിവെയ്‌പ്പില്‍ രാജസ്ഥാനില്‍ നിന്നുള്ള ഷാക്കീര്‍ എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടെന്ന വ്യാജ പ്രചരണം നടത്തിയാണ് ഞായറാഴ്ച രാത്രി സെക്രട്ടേറിയറ്റിന് മുന്നില്‍ മയ്യത്ത് നമസ്‌കാരം നടത്തിയത്.
ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തി വര്‍ഗീയ കലാപത്തിന് ചിലര്‍ കോപ്പുകൂട്ടിയിട്ടും പോലീസോ സര്‍ക്കാരോ ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വ്യാജ മയ്യത്ത്‌നമസ്‌കാരത്തിനെതിരെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതി പോലീസില്‍ പരാതി നല്‍കി. വ്യാജ പ്രചരണം നടത്തി വര്‍ഗീയ കലാപം നടത്താനുള്ള ശ്രമമാണിതെന്ന് പരാതിയില്‍ സന്ദീപ് ചൂണ്ടിക്കാട്ടുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാറിനാണ് പരാതി നല്‍കിയിരിക്കുന്നത്.
പൗരത്വ ഭേദഗതി ബില്‍ മുസ്ലിം സമുദായത്തിന് എതിരാണെന്ന് പ്രചരിപ്പിച്ച് ഇതര വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാനാണ് ചിലരുടെ ശ്രമം. 1921 ല്‍ ഉറയിലിട്ട കത്തി ഇനിയും പുറത്തെടുക്കും എന്നൊക്കെയാണ് ഭീഷണി. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാന്‍ ഭരണകൂടത്തിന് എങ്ങനെ സാധിക്കുന്നു എന്ന കാര്യം ചിന്തിക്കേണ്ടതാണ്. ബിജെപിയെയും സംഘപരിവാറിനെയും ചൂണ്ടിക്കാട്ടി തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്കില്‍ കുറിച്ചു.
















