ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഇന്ത്യയ്ക്ക് പകരം ഇറ്റാലിയന്‍ കണ്ണടയാണ് ധരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരില്‍ ഭാരതത്തിന്റെ സുരക്ഷയ്ക്ക് കാവല്‍ നില്ക്കുന്ന ആയിരക്കണക്കിന് പട്ടാളക്കാര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായെന്ന് അദേഹം വ്യക്തമാക്കി.
ഇറ്റാലിയന്‍ കണ്ണട ധരിക്കുന്നതിനാല്‍ രാഹുലിന് ഇതൊന്നും മനസ്സിലാകില്ലന്നും അമിത് ഷാ പറഞ്ഞു. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ളത് മൗനിബാബ സര്‍ക്കാരല്ല, 56 ഇഞ്ച് മോദി സര്‍ക്കാരാണ് ഭരിക്കുന്നതെന്ന കാര്യം ഓര്‍ക്കണമെന്നും അദേഹം പറഞ്ഞു. രാഹുലിന്റെയും ഹേമന്ത് സോറന്റെയും സര്‍ക്കാരിന് രാജ്യത്തെ സുരക്ഷിതമായി നയിക്കാന്‍ കഴിയുമോയെന്നും അമിത് ഷാ ജനങ്ങളോട് ചോദിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളില്‍ പിന്നോട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. അയോധ്യയില്‍ അടുത്ത നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം ഉയരുമെന്നും അദേഹം വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മ്മാണത്തിന് കോണ്‍ഗ്രസില്‍ ഒരിക്കലും താല്പര്യമില്ലായിരുന്നു. ബിജെപി ഭരണത്തിലെത്തിയതോടെയാണ് കേസിന് വേഗം വെച്ചത്. ഇപ്പോള്‍ കേസിന് പോകേണ്ടാ എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. പക്ഷേ, രാമക്ഷേത്രം പണിയാനുള്ള വിധി ബിജെപി നേടിയെടുത്തു. നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ ശ്രീരാമ ക്ഷേത്രം അയോധ്യയില്‍ ഉയര്‍ന്നിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
















