ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ ഏറ്റവും അധികം മാധ്യമശ്രദ്ധ കിട്ടിയത് ആര്‍ക്കെന്നു ചോദിച്ചാല്‍ നിസംശയം പറയാം, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയും മലയാളിയുമായ അയിഷ റെന്ന. പോലീസിനെ കല്ലെറിഞ്ഞ് വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ച സുഹൃത്തിനെ പോലീസ് പിടികൂടി തല്ലിയപ്പോള്‍ അവര്‍ക്കു നേരേ വിരല്‍ചൂണ്ടി നില്ക്കുന്ന അയിഷയുയെ ചിത്രവും കാരിക്കേച്ചറുകളുമാണ് ഇപ്പോള്‍ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നവരുടെ സോഷ്യല്‍ മീഡിയയിലെ പ്രധാന ആയുധം. എന്നാല്‍, ആരാണ് ഈ അയിഷ റെന്ന എന്ന് അറിയുമ്പോഴാണ് പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെ കൂടുതല്‍ ഗൂഢാലോചനകള്‍ വ്യക്തമാകുന്നത്.
ജാമിയ മിലിയ ഇസ്ലാമിയയിലെ മൂന്ന് വ്യദ്യാര്‍ഥികളെ പോലീസ് വെടിവച്ച് കൊന്നെന്ന് വ്യാജ പ്രചരണം നടത്തിയ ജിഹാദി മാധ്യമപ്രവര്ത്തകന് അഫ്സല് റഹ്മാന്റെ ഭാര്യയാണ് അയിഷ റെന്ന. കേരളത്തില്‍ കലാപം അഴിച്ചുവിടുകയെന്ന ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയായിരുന്നു ഈ പ്രചരണം. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ജിഹാദികള്‍ നടത്തിയ അക്രമങ്ങള്‍ മൂടിവെച്ചാണ് ഇവര്‍ വാര്‍ത്ത നല്‍കിയത്. മാധ്യമത്തിലെയും മീഡിയാവണ്ണിലെയും മാധ്യമ പ്രവര്‍ത്തകരും ഏഷ്യാനെറ്റിനും മനോരമയ്ക്കും വാര്‍ത്ത നല്കുന്ന അഫ്സല് റഹ്മാനുമാണ് വ്യാജവാര്‍ത്തകള്‍ പടര്‍ത്തി കേരളത്തില്‍ കലാപത്തിന് ശ്രമിച്ചത്.
ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ കലാപം നടത്താന്‍ ആഹ്വാനം നല്‍കിയത്. വ്യാജവാര്‍ത്തകള്‍ അടക്കം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് എല്ലാ മാധ്യമ പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജാമില മില്ലിയ ഇസ്ലാമിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചുവെന്നുള്ളതടക്കമുള്ള വ്യാജവാര്‍ത്തകള്‍ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചു.
എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വ്യക്തമാക്കുന്നതു പ്രകാരം കേന്ദ്രസര്‍ക്കാരിനെതിരേ എവിടെ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടന്നാലും അയിഷയും കൂട്ടുകാരും മുന്‍പന്തിയില്‍ ഉണ്ടാകുമത്രെ. മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും നല്കാന് ഭര്‍ത്താവ് അഫ്സലിന്റെ സഹായവും. ഡിസംബര്‍ 13, 14, 15 തീയതികളിലായി നടന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളിലെല്ലാം അയിഷ റെന്ന എന്ന മലയാളി പെണ്‍കുട്ടിയെ കാണാം. ഇവരുടെ കൂട്ടത്തില്‍ മറ്റൊരു പെണ്‍കുട്ടിയുമുണ്ട്. വ്യത്യസ്തമായ സ്ഥലങ്ങളില്‍, വ്യത്യസ്തമായ സമയങ്ങളിലായിട്ടാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് യാദൃശ്ചികമായി സംഭവിച്ചതാണോ, മാധ്യമങ്ങള്‍ കെട്ടചമച്ചതാണോ എന്ന പോസ്റ്റോടു കൂടിയാണ് ചിത്രങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. വളരെ ആസൂത്രിതമായാണ് പ്രക്ഷോഭങ്ങള്‍ക്കു മുന്നിലേക്ക് അയിഷയും സംഘവും എത്തുക. ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ അഫ്സലോ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ ഉണ്ടാകും. മാധ്യമപ്രവര്‍ത്തകരുമായുള്ള ബന്ധം വച്ച് ഈ ചിത്രത്തില്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം പ്രസിദ്ധീകരിക്കപ്പെടും. ഇത്തരത്തിലുള്ള പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് നടത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ ആരോപണം.
ഇതുസംബന്ധിച്ച ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇത്തരത്തിലാണ്-
1.സ്വന്തം ഭാര്യയെ എല്ലാ സമര സ്ഥലത്തും കൊണ്ടു പോയി പല പോസില്‍ കുറച്ച് ഫോട്ടോസും വീഡിയോസും എടുക്കുക. 2 അന്നു തന്നെ കുറേ കാര്‍ട്ടൂണും സമരത്തിന്റെ മുന്നണിയി പോരാളിയെന്നും ഒക്കെ തള്ളി സോഷ്യല്‍ മീഡിയയില്‍ ഫെയ്മസാക്കുക. 3 എല്ലാ പ്രമുഖ ചാനലുകളുടേയും പ്രധാനപ്പെട്ട ‘കോന്‍ഡ്രിബ്യൂട്ടര്‍’ ഭര്‍ത്താവ് പത്ര പ്രവര്ത്തകന് ഇതെല്ലാം എല്ലാ ചാനലുകാര്‍ക്കും എത്തിച്ചു കൊടുക്കുക. 4 പിന്നീട് ഇതേയാള്‍ രാത്രിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ ദില്ലിയില്‍ പോലീസ് വെടി വെപ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു എന്ന് ആധികാരികമായി കള്ളം പ്രചരിപ്പിക്കുക. 5 ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി രാത്രി തന്നെ മാക്സിമം പ്രചരിപ്പിച്ച് രാത്രി തന്നെ തീവ്രവാദ ഗ്രൂപ്പുകള്‍ വഴി കേരളത്തിലെ റോഡില്‍ മയ്യത്ത് നിസ്കാരവും കലാപവും അഴിച്ചു വിടുക.
















