മുംബൈ: പുരാതന ഭാരതത്തിലെ മാഹാസാമ്രാജ്യങ്ങളെ തകര്‍ത്തത് രണ്ടുപ്രളയങ്ങളെന്ന് ഡച്ച് ശാസ്ത്രമാസികയിലെ പഠനം വ്യക്തമാക്കുന്നു. ബംഗാളിലെ സേനാ വംശം, പടിഞ്ഞാറന്‍ ഭാഗത്തെ സോളങ്കി, പരാമര്‍,യാദവര്‍ എന്നിവര്‍ക്കൊപ്പം തെക്കന്‍ ഭാഗത്തെ പാണ്ഡ്യ വംശവും അസ്തമിച്ചത് മഹാപ്രളയത്തിലാണെന്ന് പഠനം.
700-800 വര്‍ഷങ്ങള്‍ക്കുമുമ്പാണ് പ്രളയം നടന്നതെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഈ രണ്ടു പ്രളയങ്ങളും ചരിത്രത്തില്‍ ഇടം പിടിക്കാതെ പോയതിന്റെ കാരണവും പഠനത്തില്‍ പറയുന്നുണ്ട്. സമാനരീതിയില്‍ ചൈനയിലെ പ്രസിദ്ധമായ മിംഗ് വംശവും പ്രളയത്തിലാണ് നശിച്ചതെന്നും ഡച്ച് മാസിക വെളിപ്പെടുത്തുന്നു.
ശാസ്ത്രമാസികയായ എല്‍സിവിയറിലാണ് പഠനം വന്നത്. വൈദ്യശാസ്ത്രവും ഹിസ്റ്ററിയും ആര്‍ക്കിയോളജിയും ചര്‍ച്ചചെയ്യുന്ന പ്രശസ്ത മാസികയാണിത്. മാസങ്ങളോളം നിര്‍ത്താതെ പെയ്ത മഴ വന്‍ നദികളിലുണ്ടായ വന്‍ പ്രളയം മഹാ നഗരങ്ങളും കൃഷിയും ജനങ്ങളുമൊക്കെ നാമാവശേഷമാക്കപ്പെട്ടതായി തെളിവുകള്‍ കിട്ടി. 12 പ്രളയവും 12 മഹാ വരള്‍ച്ചയും തുടര്‍ച്ചയായി ഉണ്ടായി. രക്ഷപ്പെട്ടവര്‍ വിദൂരദേശങ്ങളിലേക്ക് പോയി ജീവിതം ആരംഭിക്കേണ്ടിവന്നിരിക്കാമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.
1100 എഡി മുതല്‍ 2012എഡി വരെയുള്ള കാലഘട്ടത്തെയാണ് പരിശോധനക്ക് വിധേയമാക്കിയത്. മധ്യകാലഘട്ടമായ 1100 എഡി മുതല്‍ 1300 എഡിവരേയും, ശീതയുഗമായ 1300 എഡി മുതല്‍ 1750 എഡിയും തുടര്‍ന്ന് ഉഷ്ണകാലഘട്ടമായി കണക്കാക്കുന്ന 1750 എഡി മുതല്‍ നിലവിലുള്ള സമയം വരെയാണ് ഘട്ടം ഘട്ടമായ പരിശോധന നടന്നത്.
















