ബോക്സോഫീസില്‍ വന്‍ നേട്ടം കൊയ്ത് മമ്മൂട്ടി ചിത്രം മാമാങ്കം. ഡിസംബര്‍ 12ന് റിലീസ് ചെയ്ത ചിത്രം 15 ആം തീയതി വരെ നേടിയത് 60 കോടി രൂപയാണ്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങിയ ചിത്രം ലോകമെമ്പാടുമുള്ള 2000 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്.
നാലുഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ചുരുങ്ങിയ സമയം കൊണ്ട് ഈ വലിയ സംഖ്യ കളക്ഷന്‍ നേടിയതെന്ന് പ്രമുഖ നിരൂപകന് ശ്രീധരന് പിള്ള അഭിപ്രായപ്പെടുന്നു. നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയാകട്ടെ സ്വപ്ന സാക്ഷാത്കാരത്തിനരികെ എന്നാണ് കളക്ഷന്‍ നേട്ടത്തിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ മാമാങ്കം 23 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു.
മാമങ്കം ഹൗസ്ഫുള്ളായി തന്നെ ഓടുന്നുണ്ടെങ്കിലും പ്രതീക്ഷക്കൊത്ത് ചിത്രം ഉയര്‍ന്നില്ല എന്നൊരു വിമര്‍ശനം ആരാധകര്‍ക്ക് ഇടയിലുണ്ട്. സിനിമയെ നശിപ്പിക്കാനായി പലരും ശ്രമിക്കുന്നുണ്ട് എങ്കിലും അതിനെ മുഖവിലക്ക് എടുക്കുന്നില്ലെന്നാണ് നിര്‍മ്മാതവ് വേണു കുന്നപ്പിള്ളി പ്രതികരിച്ചത്.
ചിത്രത്തില്‍ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ഉണ്ണി മുകുന്ദന് കാഴ്ചവെച്ചിരിക്കുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: