തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിഷേധവുമായി യൂണിയനുകള്‍. ഇന്ന് രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി സംഘടിപ്പിക്കുന്ന ധര്‍ണയില്‍ താന്‍ പങ്കെടുക്കുമെന്നും അതിനാല്‍ ശ്രീനാരായണീയര്‍ എത്തണമെന്നുമാണ് അദേഹം ആവശ്യപ്പെട്ടത്. തന്നെ ധര്‍ണയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി ക്ഷണിച്ചു.
അതു കൊണ്ട് താന്‍ പോയി പ്രസംഗിക്കും. നെയ്യാറ്റിന്‍കര യൂണിയനില്‍ നിന്നും 250 പേര്‍ പങ്കെടുക്കണമെന്നുമാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിനെതിരെ സദസ് ഒന്നടങ്കം എതിര്‍പ്പ് അറിയിക്കുകയായിരുന്നു. എന്തിനാണ് പൗരത്വഭേദഗതിക്കെതിരെ തങ്ങള്‍ സമരം നയിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ചോദിച്ചു. ഇതിന് പിന്നെ മറുപടി പറയാമെന്ന് പറഞ്ഞ് പെട്ടന്ന് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ സത്യഗ്രഹത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തതിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ തന്നെ രംഗത്തുവന്നു സമരത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും കിട്ടും എന്നാണ് യുഡിഎഫിലെ ഒരു വിഭാഗം പറയുന്നത്. നാളെത്തെ ഹര്‍ത്താലിനെ സംബന്ധിച്ച് യുഡിഎഫ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹര്‍ത്താലിനെ അനുകൂലിക്കണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഹര്‍ത്താല്‍ ഗുണകരമാകില്ലെന്നാണ് മറുഭാഗം പറയുന്നത്.
















