ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ബസ് കത്തിക്കപ്പെട്ടതിന്റെ യഥാര്‍ത്ഥ വസ്തുത പുറത്ത് വരുന്നു. മൂന്ന് ബസുകളാണ് കത്തിക്കപ്പെട്ടത്. പോലീസുകാര്‍ക്കു നേരെയും കാറുകള്‍ക്കു നേരെയും കല്ലേറുകള്‍ ഉണ്ടായി.
ഈ അക്രമങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെട്ടത് മറ്റൊരു തരത്തിലാണ്. ദല്‍ഹി പോലീസിലെ ഉദ്യോഗസ്ഥന് തന്നെയാണ് ബസ്സുകള്‍ കത്തിച്ചതെന്ന രീതിയിലാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പോലും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും പോലീസിനെയും ബിജെപിയേയും കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥത്തില്‍ തീ കെടുത്താനാണ് ദല്‍ഹി പോലീസ് ശ്രമിച്ചത്.
പൗരത്വ ഭേദഗതിയില്‍ അസഹിഷിണുത കാട്ടിയ ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ഥികളാണ് അക്രമങ്ങള്‍ക്കും ബസ് കത്തിക്കുന്നതിനും നേതൃത്വം നല്‍കിയത്. വെള്ളവും അഗ്നി ശമന സാമഗരികളും ഉപയോഗിച്ച് തീയണയ്ക്കാനാണ് പോലീസും ശ്രമിച്ചതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ഒരു ദൃക്സാക്ഷികളും യഥാര്‍ഥ സംഭവത്തെ കുറിച്ചോ, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയ്ക്ക് പിന്നിലെ വസ്തുതകളെ പറ്റിയോ വിശദീകരിക്കാന്‍ തയാറാകുന്നില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
പല സ്ഥലങ്ങളില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ കൂട്ടിചേര്‍ത്താണ് സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം. നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ തെറ്റായ ചിത്രങ്ങള്‍ പങ്കുവയ്ക്കുയും ചെയ്തു.
















