ന്യൂദല്‍ഹി: രാമക്ഷേത്രത്തിന്റെ മാതൃകയില്‍ അയോധ്യ റെയില്‍വേ സ്റ്റേഷന് പുനര്‍നിര്‍മിക്കും. 80 കോടി രൂപ ചെലവു വരുന്ന പുതിയ റെയില്‍വേ സ്റ്റേഷന്റെ രൂപരേഖ ഉത്തര റെയില്‍വേയുടെ ലക്നൗ ഡിവിഷന് തയാറാക്കി. 2020 ദീപാവലിയോടെ, വലിയ തൂണുകളും മകുടങ്ങളും ഉള്‍പ്പെട്ട പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകും.
മൂന്ന് പ്ലാറ്റ്ഫോമുകളെ ബന്ധിച്ച് 6 മീറ്റര്‍ വീതിയുള്ള 2 നടപ്പാലങ്ങള്‍ നിര്‍മിക്കും. അയോധ്യയിലേക്ക് ഓരോ രാമഭക്തനും ഓരോ ശിലയും 11 രൂപയും സംഭാവന നല്‍കണമെന്നു കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പു റാലിയില്‍ അഭ്യര്‍ഥിച്ചിരുന്നു.
















