ഇനി നമുക്ക് മറ്റൊരു അവൈദികദര്ശനമായ ബൗദ്ധത്തെ മനസ്സിലാക്കാം. വൈദികദര്ശനങ്ങളിലെ മുഖ്യപ്രമേയം മാറ്റമില്ലാത്ത അടിസ്ഥാനസത്ത ആണെങ്കില്‍ ബൗദ്ധത്തില്‍ അതിനു നേര്‍വിപരീതമായി മാറ്റത്തെ ആത്യന്തികസത്തയായി കരുതുന്നു. ജൈനദര്‍ശനം ഇതിന്റെ രണ്ടിന്റെയും നടുക്കുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നു കാണാം. താന്ത്രികാദൈ്വതത്തിലാകട്ടെ, ഈ പ്രപഞ്ചാനുഭവത്തെ വിവരിക്കാന്‍, മാറ്റമില്ലായ്മയേയും മാറ്റത്തേയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന മൗലികസത്തയെ കല്പ്പിക്കുന്നു. ബുദ്ധനു തൊട്ടു മുമ്പ് ഭാരതത്തിലെ തത്വചിന്തയുടെ അവസ്ഥ, ബുദ്ധന്റെ ജീവിതം, ആദ്യകാലബൗദ്ധസാഹിത്യം, അതിലെ കാരണവാദം, ഖണ്ഡങ്ങള്‍, അവിജ്ജയും അസവവും, ശീലവും സമാധിയും, കമ്മം, ഉപനിഷത്തും ബൗദ്ധവും, തേരവാദബൗദ്ധത്തിന്റെ പിരിവുകള്‍, മഹായാനബൗദ്ധം, അശ്വഘോഷന്റെ തഥതാസിദ്ധാന്തം, മാധ്യമികം അഥവാ ശൂന്യവാദം, വിജ്ഞാനവാദം, പ്രത്യക്ഷം, അനുമാനം എന്നീ പ്രമാണങ്ങള്‍ സൗത്രാന്തികബൗദ്ധത്തില്, ക്ഷണികവാദം, ക്ഷണികവാദവുംഅര്ത്ഥക്രിയാകാരിത്വവും, പദാര്‍ത്ഥശാസ്ത്രം വിവിധഭാരതീയതത്വചിന്തകളില്, ബൗദ്ധതത്വചിന്തയുടെ പരിണാമത്തെപ്പറ്റി ഒരു ലഘുവീക്ഷണം എന്നിങ്ങനെ വിഷയങ്ങളെ തരം തിരിച്ച് വിശദമായ പഠനമാണ് ദാസ്ഗുപ്ത നടത്തിയിരിക്കുന്നത്. ബുദ്ധചരിതം ഗൗതമന് എന്ന ബുദ്ധന് ഇന്നത്തെ നേപ്പാളില്‍ പെടുന്ന പ്രാചീനപട്ടണമായ കപിലവസ്തുവിലെ ലുംബിനി എന്ന തോട്ടത്തില്‍ ഏതാണ്ട് 560 ബിസി ഇ യില്‍ പിറന്നു എന്നു കരുതിവരുന്നു. പിതാവ് ശാക്യഗോത്രരാജനായ ശുദ്ധോദനനും അമ്മ രാജ്ഞി മഹാമായയും ആണ്. ഗൗതമന് ബുദ്ധനായതിന്റെ ഐതിഹ്യം ദാസ്ഗുപ്ത ിപ്രകാരം വര്‍ണ്ണിക്കുന്നു എന്നാണോ ഗൗതമന് ഒരു പടുവൃദ്ധന്, രോഗി, മൃതന്, സന്യസ്തന് എന്നീ അവസ്ഥകളിലുള്ളവരെ കാണാനിട വരുന്നത് അന്ന് മുതല്‍ വിരക്തന്റെ ജീവിതം നയിക്കും എന്നാരോ പ്രവചിച്ചിരുന്നു. ഇത്തരം ആളുകള്‍ ഗൗതമന്റെ കണ്ണില്‍ പെടാതിരിക്കാന്‍ രാജാവ് ആവുന്നത്ര ശ്രമിച്ചു. വിവാഹം കഴിപ്പിച്ചു. ആഡംബരജീവിതമൊരുക്കി കൊടുത്തു. പക്ഷെ കൊട്ടാരത്തിനു വെളിയില്‍ ഇടയ്ക്കിറങ്ങിയ ഗൗതമന് ഈ നാലു തരക്കാരെയും ഒന്നൊന്നായി കാണാനിട വന്നു. ആ കാഴ്ചകള്‍ ഗൗതമനില്‍ ആശ്ചര്യവും വേദനയും ഉളവാക്കി. ലൗകികമായ എല്ലാം നശ്വരമെന്നു തോന്നുകയും വീടുവിട്ടിറങ്ങി മനുഷ്യരുടെ ദു:ഖനിവൃത്തിക്ക് ആത്യന്തികപരിഹാരം തേടണമെന്നു നിശ്ചയിക്കുകയും ചെയ്തു. ഇരുപത്തിഒന്പതാം വയസ്സില്‍ മഹാപരിത്യാഗംഭ ചെയ്ത് കാല്‍നടയായി രാജഗൃഹ (രാജ്ഗീര്‍) ത്തിലെത്തുകയും അവിടെ നിന്നും ഉരുവെലാ എന്ന സ്ഥലത്ത് അഞ്ചു വിരക്തരുമൊത്ത് കഠിനതപസ്സ് അനുഷ്ഠിക്കുകയും ചെയ്തു. തപസ്സിന്റെ കാഠിന്യത്താല്‍ ശരീരം ശോഷിക്കുകയുംപ്രജ്ഞയറ്റു നിലം പതിക്കുകയും മരിച്ചു എന്നു മറ്റുള്ളവര്‍ക്കു തോന്നുകയും ചെയ്തു. ആറു വര്‍ഷത്തെ ഇത്തരം കഠിനവ്രതാനുഷ്ഠാനം തുടര്‍ന്നു. സത്യംകണ്ടെത്താന്‍ ഇത്തരം കഠിനതപശ്ചര്യയല്ല മാര്‍ഗം എന്നു കണ്ട് സാധാരണജീവിതത്തിലേക്കു മടങ്ങുകയും പൂര്‍ണ്ണവും പരമവുമായ ബോധോദയംകൈവരിക്കുകയും ചെയ്ത് ബുദ്ധനായി. പിന്നീടുള്ള നാല്പ്പത്തിഅഞ്ചു വര്‍ഷം ഊരുചുറ്റി സഞ്ചരിച്ച് തന്റെ കണ്ടെത്തല്‍ മാലോകര്‍ക്കു വിശദീകരിച്ചു നല്കുന്നതില് വ്യാപൃതനായി. എണ്പതു വയസ്സു കഴിഞ്ഞപ്പോള്‍ അന്ത്യമടുത്തു എന്നു കണ്ട് ധ്യാനനിരതനാകുകയും ധ്യാനത്തിന്റെ പല പടികള്‍ കടന്ന്നിര്വാണം അടയുകയും ചെയ്തു (മഹാപരിനിബ്ബാണസുത്താന്തം, ദീഘാ 16. 6, 8, 9). ബിസിഇ 483ല്‍ ശ്രീ ബുദ്ധന് പരമപദം പൂകിയതായി ദേബീപ്രസാദ് ചട്ടോപാധ്യായ എഴുതിയിരിക്കുന്നു (കിറശമി ുവശഹീീെുവ്യ അ ജീുൗഹമൃ ഋറശശേീി,ഇവ. 24, ജ. 122). തുടര്‍ന്നുള്ള ശതകങ്ങളില്‍ ഈ ആചാര്യന്റെദര്ശനപദ്ധതി നിരവധി പരിണാമങ്ങള്‍ക്കു വിധേയമാകുകയും ഹിന്ദുതത്വചിന്താമണ്ഡലത്തില് ആഴത്തിലുള്ള സ്വാധീനം ചെലുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: