ന്യൂദല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായി സമരം ചെയ്തവര്‍ മൂന്ന് ബസ് കത്തിച്ചു. ദല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശലയ്‌ക്കു സമീപമാണ് സംഭവം. ഇവിടെ സമാധാനപരമായി സമരംനടത്തുകയെന്ന വ്യജേന വന്നവര്‍ അക്രമസ്വഭാവത്തിലേക്ക് കടക്കുകയായിരുന്നു. 200പേരായിരുന്ന സമരാനുകൂലികള്‍ മിനിറ്റുകള്‍ കൊണ്ട് 1000ലേറെയാകുകയായിരുന്നു. ഇവര്‍ കത്തിച്ച ബസുകളിലെ തീയണയ്‌ക്കാന്‍ വന്ന അഗ്നിശമന സേനാംഗങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലീസ് വെടിവയ്ച്ചു.
ജാമിയ മിലിയ ഇസ്ലാമിക സര്‍വകലാശലയിലെ വിദ്യാര്‍ഥികളടക്കമുള്ളവരാണ് അക്രമണം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ വിദ്യാര്‍ഥികള്‍ ക്യാമ്പസുവിട്ട് പുറത്തിറങ്ങിയിട്ടില്ലെന്നാണ് സര്‍വകലാശാല അധികൃതരും യൂണിയനും പറയുന്നത്. പ്രതിഷേധം അറിയിക്കുന്നതിനായി ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ മാത്രമാണു വിദ്യാര്‍ഥികള്‍ പിന്തുടരുന്നതെന്നും ക്യാംപസ് വിട്ടു വിദ്യാര്‍ഥികള്‍ പുറത്തു പോയിട്ടില്ലെന്നും വിസി പറഞ്ഞു. ബസുകള്‍ക്കു തീയിട്ടതിനെ തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. കൂടാതെ സുഖ്‌ദേവ് വിഹാര്‍, അശ്രാം മെട്രോ സ്‌റ്റേഷനുകളുടെ ഗേറ്റുകള്‍ അടച്ചതായി ഡല്‍ഹി മെട്രോ അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ വിദ്യാര്‍ഥികള്‍ സര്‍വകലാശാല മുതല്‍ പാര്‍ലമെന്റ് വരെ കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ഏറ്റുമുട്ടലുണ്ടായത്. ഇതേത്തുടര്‍ന്നാണ് ബംഗാളില്‍ പലയിടത്തും ഇന്റര്‍നെറ്റ് സൗകര്യം പോലീസ് പിന്‍വലിച്ചത്.
















