ന്യൂദല്‍ഹി : തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യക്ക് അഭിമാനകരമായ നേട്ടങ്ങളാണ് ഐഎസ്ആര്‍ഒ നല്‍കിയിട്ടുള്ളത്. ലോകരാഷ്‌ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ അഭിമാനമാണ് ഐഎസ്ആര്‍ഒ ഗവേഷണ കേന്ദ്രമെന്ന് ആണവ, ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തേയ്‌ക്ക് പണവും ഐഎസ്ആര്‍ഒ എത്തിക്കുന്നുണ്ട്. വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് വഴി പ്രതിവര്‍ഷം കോടികളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 26 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക വഴി 1245 കോടിയാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ചിലൂടെ 91.63 കോടിയും ഐഎസ്ആര്‍ഒ നേടിത്തന്നു. 2019 ല്‍ 324.19 കോടിയാണ് ഐഎസ്ആര്‍ഒ വിക്ഷേപണത്തിലൂടെ നേടിയത്. 2018 ല്‍ ഇത് 232.56 കോടിയായിരുന്നു.
പിഎസ്എല്‍വി ഇതുവരെ ഉയര്‍ത്തിയ 50 ടണ്‍ ഭാരത്തില്‍ 17 ശതമാനവും വിദേശത്തു നിന്നുള്ള ഉപഗ്രഹങ്ങളായിരുന്നു. 1999 മുതല്‍ ഇതുവരെ 319 വിദേശ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, കാനഡ, സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍, മലേഷ്യ, അള്‍ജീരിയ, ഫ്രാന്‍സ് എന്നിവരുമായും ഉപഗ്രഹ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
















