ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരിന് ശേഷം ‘സവര്‍ക്കര്‍’ എന്ന നാമം വരുന്ന് തന്റെ കുടുംബത്തിന് നാണക്കേടാണെന്ന് വീര്‍ സവര്‍ക്കറിന്റെ കൊച്ചുമോന്‍ രഞ്ജിത് സവര്‍ക്കര്‍. രാഹുല്‍ സവര്‍ക്കറെന്നല്ല അദ്ദേഹത്തിന്റെ പേര് എന്നത് നല്ല കാര്യമാണ്. ഒരുപക്ഷെ രാഹുലിന്റെ പേരിനൊപ്പം സവര്‍ക്കറെന്നുണ്ടായിരുന്നെങ്കില്‍ നാണക്കേടു കൊണ്ട് തങ്ങള്‍ക്ക് മുഖം മറക്കേണ്ടി വരുമായിരുന്നെന്നു രഞ്ജിത് സവര്‍ക്കര്‍ പറയുന്നു.
ഭാരത് പൗരത്വ ഭേദഗതി ബില്ലിനെതിരെ ദല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ഭാരത് ജച്ചാവോ’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് രാഹുലിന്റെ സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശം. ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് വീര്‍ സവര്‍ക്കറെന്നല്ലെന്നുമായിരുന്നു രഹുലിന്റെ പ്രസ്താവന.
















