ന്യൂദല്‍ഹി: ഭാരത് പൗരത്വ ഭേദഗതി ബില്ലിനെതിരെ ദല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ഭാരത് ജച്ചാവോ’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.
ആര്‍ക്കെങ്കിലും പേരിനൊപ്പം സവര്‍ക്കര്‍ എന്ന് ചേര്‍ക്കണമെങ്കില്‍ അയാള്‍ വീര്‍(ധൈര്യമുള്ളവന്‍) ആയിരിക്കണമെന്ന് ചൗഹാന്‍ ട്വിറ്ററിലൂടെ തുറന്നടിച്ചു. ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് വീര സവര്‍ക്കറെന്നല്ലെന്നുമായിരുന്നു രഹുലിന്റെ പ്രസ്താവന.
















