Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ മമത വെട്ടിലായി;മുസ്ലിം ഭൂരിപക്ഷ ജില്ലകളില്‍ വ്യാപക അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2019, 06:32 am IST
in India

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ ആഹ്വാന പ്രകാരം തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ ബംഗാളില്‍ അഴിഞ്ഞാടി. ട്രെയിനുകളും ബസ്സുകളും മുസ്ലിം പ്രതിഷേധക്കാര്‍ കത്തിച്ചതോടെ മമത വെട്ടിലായി. ഇതോടെ ബംഗാളില്‍ പ്രതിഷേധ സമരവുമായി തെരുവിലിറങ്ങി അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മമതയ്‌ക്ക് മുന്നറിയിപ്പ് നല്‍കേണ്ടിവന്നു. റോഡുകള്‍ തടയുകയോ മറ്റ് അക്രമങ്ങള്‍ ചെയ്യുകയോ ചെയ്താല്‍ കടുത്ത നടപടിയുണ്ടാവുമെന്നും മമത വ്യക്തമാക്കി. സംക്രയിന്‍ റെയില്‍വേ സ്‌റ്റേഷന്‍ കത്തിച്ച അക്രമികളെ സംസ്ഥാന പോലീസ് വെടിവച്ചു കൊന്നു. രണ്ട് അക്രമികള്‍ ഇവിടെ കൊല്ലപ്പെട്ടു.

മുസ്ലിം ഭൂരിപക്ഷ ജില്ലയായ മൂര്‍ഷിദാബാദ് അടക്കമുള്ള സ്ഥലങ്ങളില്‍ വ്യാപക വര്‍ഗീയ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏകദേശം പതിനഞ്ച് ബസ്സുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. ഭരണഘടനയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞാണ് മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തതെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാന നില സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

 പൗരത്വ ബില്ലിനെതിരെ രംഗത്തെത്തിയ മമതയുടെ പ്രസ്താവനകളാണ് ബംഗാളിലെ സ്ഥിതി വഷളാക്കിയത്. പ്രതിഷേധക്കാര്‍ തെരുവിലിറങ്ങണമെന്ന് ആദ്യം ആഹ്വാനം ചെയ്തത് മമതയായിരുന്നു. അതുകേട്ട് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ സംഘടിതമായി തെരുവിലിറങ്ങി അക്രമം തുടങ്ങിയതോടെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ മാറി. ഇതോടെയാണ് മമതയ്‌ക്ക് തിരിച്ചടി ബോധ്യമായത്.

ആദ്യം ബംഗാളില്‍ നടപ്പാക്കും: ദിലീപ് ഘോഷ്കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പാക്കുന്നത് പശ്ചിമ ബംഗാളിലാണെന്ന് ബിജെപി സംസ്ഥാന ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ് എംപി. വോട്ട് ബാങ്ക് നഷ്ടമാകുമോയെന്ന ഭയമാണ് മമതയ്‌ക്ക്. അനധികൃത നുഴഞ്ഞുകയറ്റക്കാരെപ്പറ്റിയാണ് അവരുടെ ആശങ്ക. ഹിന്ദു അഭയാര്‍ത്ഥികളെപ്പറ്റി ബംഗാള്‍ മുഖ്യമന്ത്രിക്ക് യാതൊരു ആശങ്കകളുമില്ല, ദിലീപ് ഘോഷ് കുറ്റപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ 370-ാം വകുപ്പ് റദ്ദാക്കിയപ്പോഴും നോട്ട് നിരോധനം നടപ്പാക്കിയപ്പോഴും മമത എതിര്‍പ്പുമായി രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെ തടയാന്‍ മമതയ്‌ക്കാവില്ല. ദേശീയ പൗരത്വ നിയമവും ബംഗാളില്‍ നടപ്പാക്കും, ദിലീപ് ഘോഷ് വ്യക്തമാക്കി.

മമതയുടെ ഇരട്ടത്താപ്പും പുറത്ത്പൗരത്വ ഭേദഗതി ബില്ലില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇരട്ടത്താപ്പ് പുറത്ത്. ബില്ലിനെ ശക്തമായി എതിര്‍ത്ത മമത ഇത് ബംഗാളില്‍ നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.എന്നാല്‍, 2005ലെ ലോക്‌സഭാ സമ്മേളനത്തില്‍ അന്ന് എംപിയായിരുന്ന മമതയുടെ നിലപാട് തികച്ചും വ്യത്യസ്തമായിരുന്നു. സഭയിലെ മതയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നു. ബംഗ്ലാദേശി കുടിയേറ്റക്കാര്‍ മൂലം ബംഗാളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റ് മറന്നിരിക്കുന്നുവെന്നാണ് മമത അന്ന് പറഞ്ഞത്. 

”സര്‍, ബംഗാളില്‍ കുടിയേറ്റം ഒരു ദുരന്തമായി മാറി. ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ പോലും ബംഗാളിലെ വോട്ടര്‍പ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. രണ്ടിടങ്ങളിലെയും വോട്ടര്‍പട്ടികകള്‍ കൈവശമുണ്ട്. ഇത് വളരെയധികം പ്രധനപ്പെട്ട വിഷയമാണ്. എപ്പോഴാണിത് ചര്‍ച്ചയ്‌ക്ക് വയ്‌ക്കുന്നത്”, പതിനാല് വര്‍ഷം മുമ്പ് മമത സ്പീക്കറോട് ഇങ്ങനെയാണ് പറഞ്ഞത്.

സഭയില്‍ വിഷയം ചര്‍ച്ചയ്‌ക്ക് വയ്‌ക്കുന്നതിന് അനുമതി നിഷേധിച്ച സ്പീക്കറോട് വളരെ കുപിതയായി പെരുമാറുകയും ചെയ്തു മമത. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ അനുമതി നിഷേധിച്ചത്? കാരണം വ്യക്തമാക്കണം. പ്രശ്‌നം പശ്ചിമബംഗാളിലായതു കൊണ്ടാണോ ഇങ്ങനെ പെരുമാറുന്നത്? ഇത് ന്യായമല്ല, മമത പ്രതികരിച്ചു.

സഭയില്‍ പൊട്ടിത്തെറിച്ച മമത കൈയിലിരുന്ന പേപ്പറുകളും വലിച്ചെറിഞ്ഞു. സംഭവത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ മമതയുടെ രാജി പോലും ആവശ്യപ്പെട്ടതാണ്. ബംഗാളിലെ കുടിയേറ്റം ഉയര്‍ത്തിക്കാട്ടിയ മമത ഇന്ന് മലക്കം മറിയുന്നു. രാഷ്‌ട്രീയ വൈരാഗ്യം മൂലമാണ് പൗരത്വ രജിസ്റ്ററിനെയും പൗരത്വ ബില്ലിനെയും മമത എതിര്‍ക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Samskriti

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.