ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ദല്‍ഹിയില്‍ നടന്ന ഭാരത് ബച്ചാവോ റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു. രാഹുല്‍ ഗാന്ധി എന്നതിന് പകരം രാഹുല്‍ ജിന്ന എന്നതാണ് കൂടുതല്‍ ചേരുന്നതെന്ന് റാവു പറഞ്ഞു.
”രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ ചേരുന്ന പേര് രാഹുല്‍ ജിന്നയാണ്. നിങ്ങളുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും മാനസികാവസ്ഥയും നിങ്ങളെ മുഹമ്മദ് അലി ജിന്നയുടെ പ്രതിനിധിയാണ് ആക്കുന്നത്, സവര്‍ക്കറുടേതല്ല.” ജിവിഎല്‍ നരസിംഹ റാവു ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ കൂട്ടാളികളായ ശിവസേനയും രാഹുല്‍ഗാന്ധിയുടെ പരാമര്‍ശനത്തിനെതിരെ രംഗത്ത് വന്നിരുന്നു. സവര്‍ക്കര്‍, രാജ്യത്തിന് ദൈവ തുല്യനായ മഹാ പുരുഷനാണെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്ര വിശ്വാസങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യ്‌കതമാക്കി.
















