മുംബൈ: ഹിന്ദുത്വ പ്രത്യയശ്‌സ്ത്ര വിശ്വാസങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും വീര സവര്‍ക്കര്‍ രാജ്യത്തിന്റെ ദൈവമാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് വീര സവര്‍ക്കറെന്നല്ലെന്നുമായിരുന്നു രഹുലിന്റെ പ്രസ്താവന. ഇതിനെതിരെയാണ് ശിവസേന രംഗത്ത് വന്നത്.
സവര്‍ക്കറെ അപമാനിക്കരുത്. മഹാരാഷ്‌ട്ര മാത്രമല്ല, രാജ്യം മുഴുവന്‍ ദൈവതുല്യനായി കരുതുന്ന ആളാണ് അദ്ദേഹം. ഗാന്ധിയേയും നെഹ്‌റുവിനേയും പോലെ സവര്‍ക്കറേയും ബഹുമാനിക്കണമെന്ന് സഞ്ജയ് റാവത്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി.
നെഹ്‌റുവിനേയും ഗാന്ധിയേയും പോലെ രാജ്യത്തിനായി അദ്ദേഹവും ജീവന്‍ ത്യാഗം ചെയ്തു. അത്തരത്തിലുള്ള എല്ലാവരും ആദരിക്കപ്പെടുന്നു. അതിലൊന്നും വീട്ടുവീഴ്ചയില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
















