ന്യൂദല്‍ഹി: ജനുവരി എട്ടിന് അഖിലേന്ത്യ പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിനെതിരേയും മിനിമം വേതനം 18000 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്.
















