ന്യൂദല്‍ഹി: ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തിന് താന്‍ മാപ്പ് പറയില്ലെന്നും താന്‍ രാഹുല്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ ഗാന്ധിയാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് പ്രതികരണവുമായി ബിജെപി. സവര്‍ക്കറെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തോട് മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേനയ്‌ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാനാണ് ബിജെപി കാത്തിരിക്കുന്നതെന്ന് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞു.
ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന ‘ഭാരത് ബച്ചാവോ’ റാലിയില്‍ ജനങ്ങളോട് സംസാരിക്കവേയായിരുന്നു രാഹുല്‍ ഗാന്ധി തന്റെ ‘സവര്‍ക്കര്‍’ പരാമര്‍ശം നടത്തിയത്. തന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണെന്നും ‘രാഹുല്‍ സവര്‍ക്കര്‍’ എന്നല്ലെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന സ്ത്രീപീഡനങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തിന് അദ്ദേഹം മാപ്പ് പറയണമെന്ന് ബിജെപി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
















