ഡിമല്‍ ഡെന്നീസിന്റെ സംവിധാനത്തില്‍ ഷെയിന്‍ നിഗം നായകനായി എത്തുന്ന വലിയപെരുന്നാളിന്റെ ട്രെയിലര്‍ പുറത്ത്. പഴയ കാല ചിത്രങ്ങളെ ഓര്‍മിപ്പിക്കും വിധം എഡിറ്റ് ചെയ്തിരിക്കുന്ന ട്രെയിലറിന്റെ ഹൈലൈറ്റ് ഇതൊന്നുമല്ല. ഷെയിന്റെ ഡയലോഗ് തന്നെയാണ്. “ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുത് ഞാന്‍ ആദ്യമേ പറഞ്ഞിട്ടില്ലേ” എന്നതാണ് ഡയലോഗ്. ഷെയിന്റെ വിമര്‍ശകര്‍ക്കുള്ള മറുപടി എന്നോണമാണ് രംഗങ്ങളും പശ്ചാത്തല ശബ്ദങ്ങളും ഒരുക്കിയിരിക്കുന്നത്. ഒരു മിനിട്ടും 50 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നടന് വിനായകനും ശബ്ദം നല്‍കിയിട്ടുണ്ട്. ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് വലിയ പെരുന്നാള്‍.
സംവിധായകന് ഡിമല്‍ ഡെന്നീസ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ റഷീദ്, മോനിഷാ രാജീവ്, ഷുഹൈബ്, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്ര സംയോജനം വിവേക് ഹര്ഷനും ഛായഗ്രഹണം സുരേഷ് രാജനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് മാഫിയ ശശിയാണ്.
ഷെയിന്‍ പുറമേ ക്യാപ്റ്റന്‍ രാജു,വിനായകന്, സൗബിന് ഷാഹിര്‍, ജോജു ജോര്‍ജ്, എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു. റെക്സ് വിജയന് ആണ് ചിത്രത്തിലെ ഗാനങ്ങളള്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ക്രിസ്മസ്സിന് ചിത്രം തീയറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: