കൊച്ചി : ബംഗ്ലാദേശ്, മ്യാന്മര് എന്നിവിടങ്ങളില്‍ നിന്നുള്ള റോഹിങ്ക്യകളും അഭയാര്‍ത്ഥികളും കൊച്ചിയില്‍ താവളമാക്കുന്നതായി റിപ്പോര്‍ട്ട്. കൊച്ചിയില്‍ തങ്ങിയശേഷം അവിടെ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമം നടത്തി വരുന്നത്. കൊച്ചി കേന്ദ്രമാക്കി വ്യാപകമായി ഇവര്‍ ഇന്ത്യയിലേക്ക് എത്തുന്നതും താവളമാക്കുന്നതും പുറത്തുവിട്ടത് ഇന്റലിജന്‍സ് ബ്യൂറോയാണ്. ബംഗ്ലാദേശ്, മ്യാന്മര് എന്നിവിടങ്ങളില്‍ നിന്നും കൊല്‍ക്കത്തയിലും, അവിടെ നിന്നും ഹൈദരാബാദിലേക്കും തുടര്‍ന്ന് കൊച്ചിയിലേക്കുമാണ് ഈ അഭയാര്‍ത്ഥികള്‍ എത്തുന്നത്. കൊച്ചിയില്‍ തങ്ങിയശേഷം അവിടെ നിന്നും ആസ്ട്രേലിയ, കാനഡ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമം നടത്തുന്നത്.
ഇത്തരത്തില്‍ കൊച്ചിയില്‍ എത്തിച്ചേരുന്ന റോഹിങ്ക്യന്‍, ബംഗ്ലാദേശി അഭയാര്‍ത്ഥികള്‍ എല്ലാവിധ ഇന്ത്യന്‍ രേഖകളോടും കൂടിയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുന്നത്. ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതിന്റെ ഒരു ശൃഖല കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരികയാണെന്നും ഐബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമ വിരുദ്ധമായി കൊച്ചിയില്‍ നിന്നും മനുഷ്യക്കടത്ത് നടത്തുന്നതായി മാസങ്ങള്‍ക്കു മുമ്പ് കേരള പോലീസ് കണ്ടെത്തിയിരുന്നു. 2018 നവംബറിലാണ് ഈ സംഭവം പോലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇതുസംബന്ധിച്ച് അന്വേഷണവും നടന്നുവരികയാണ്. കൊച്ചിയില്‍ എത്തപ്പെടുന്ന ബംഗ്ലാദേശി, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് അതിനു ശേഷം ഇന്ത്യന്‍ പാസ്പോര്‍ട്ടും ഈ മനുഷ്യക്കടത്ത് സംഘം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കെതിരെ ഐബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മനുഷ്യക്കടത്ത് സംഘത്തില്‍പ്പെട്ട സുമിത് ബാരുവ എന്നയാള്‍ അടുത്തിടെ ഹൈദരാബാദില്‍ പിടിയിലായിരുന്നു. കേരള പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സംസ്ഥാനത്തെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് മുഖ്യ പങ്കാണ് ഉള്ളതെന്ന് കണ്ടെത്താനായിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും വൈകാതെ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. എറണാകുളം ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര് നായറിന്റെ നേതൃത്വത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
ഇത്തരത്തില്‍ ഒരു സംഘത്തെ 2018 നവംബറില്‍ ഉത്തര്‍ പ്രദേശില്‍ നിന്നും പിടിയിലായിരുന്നു. അഞ്ച് ബംഗ്ലാദേശികളാണ് ഇവിടെ പിടിയിലായത്. ഇവരില്‍ നിന്നും ഇലക്ഷന് ഐഡന്റിറ്റി കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഇവര്തക്ക് ലഭിച്ചത് എവിടെ നിന്നാണെന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ രാജ്യത്ത് എത്തിയ നിരവധി ആളുകള്‍ പേര് ഇന്ത്യയില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി ആസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലേക്ക് കടന്നതായി കണ്ടെത്താനായിട്ടുണ്ട്. ഇന്ത്യന്‍ പൗരനെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇവര്‍ വിദേശ രാജ്യങ്ങളിലേക്ക് കടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ ചെലവിലാണ് ഇവര്‍ വ്യാജ രേഖകളുണ്ടാക്കി നാടുകടക്കുന്നത്. കളിഞ്ഞ ആറുമാസത്തിനിടെ ഇത്തരത്തില്‍ ഡസണ്‍ കണക്കിന് ആളുകളാണ് വിമാനത്താവളത്തില്‍ നിന്നും പിടിയിലായിരിക്കുന്നത്. അതേസമയം പിടിയിലായവരില്‍ പലരുടേയും രേഖകള്‍ പരിശോധിച്ചതില്‍ ഭൂരിഭാഗവും ഏഴോ, എട്ടോ ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ എന്നാണ് പറയുന്നത്. ഇതില്‍ തന്നെ സ്കൂള്‍ രേഖകള്‍ കൊല്‍ക്കത്തയില്‍ നിന്നും മറ്റുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹൈദരാബാദില്‍ നിന്നുമാണ് ലഭിച്ചിരിക്കുന്നത്. അതിനാല്‍ മനുഷ്യക്കടത്തിന് സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരില്‍ ആരോ സഹായം നല്‍കുന്നുണ്ടെന്നും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അതേസമയം ഇത്തരത്തില്‍ നിയമ വിരുദ്ധമായി എത്തുന്നവര്‍ ഇന്ത്യന്‍ പൗരനെന്ന വ്യാജ രേഖകള്‍ ഉപയോഗിച്ച് മലേഷ്യ പോലുള്ള രാജ്യങ്ങളില്‍ വിനോദ സഞ്ചാരം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: