Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ഹന്ത ഭാഗ്യം ജനാനാം!’ – ഇന്ന് നാരായണീയദിനം

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Dec 14, 2019, 05:01 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മലപ്പുറം ജില്ലയില്‍, നിളയുടെ തീരത്ത് തിരുനാവായയില്‍ നിന്നും മൂന്നരനാഴിക വടക്കുള്ള ‘ഉപരിനവഗ്രാമ’ത്തിലെ നാരായണന്‍ കേരള ചരിത്രത്തിലെ പുരാണ പുരുഷനാകുന്നു. മാതൃദത്തന്‍ സ്വപുത്രന് നാരായണന്‍ എന്ന് പേരിട്ടപ്പോള്‍ ‘ദ്വേധാ നാരായണീയം’ എന്നൊരു പില്‍ക്കാല പ്രസിദ്ധി പ്രതീക്ഷിച്ചിരിക്കുമോ? ഉപരിനവഗ്രാമം ‘മേല്‍പ്പുത്തൂരാ’വുകയും നാരായണന്‍ നാരായണഭട്ടതിരിയാവുകയും ചെയ്തപ്പോള്‍ അധ്യാത്മ കേരളത്തിന്റെ വരേണ്യബോധത്തിന് ലഭിച്ച പ്രക്രിയാസര്‍വസ്വമാണ് ‘നാരായണീയം’. ഇതുപോലെ ഇതൊന്നുമാത്രമേയുള്ളു, ഇവിടെ. ഭാരതത്തിലെ ക്ഷേത്രങ്ങള്‍ കേവലം ആരാധനാലയങ്ങള്‍ മാത്രമല്ല, സംസ്‌കാരത്തിന്റെയും കലകളുടെയും സംഗമസ്ഥാനങ്ങള്‍ കൂടിയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം. കോകസന്ദേശത്തില്‍ ‘കുരുവായൂര്‍’ എന്ന് സൂചിപ്പിച്ചിരിക്കുന്ന പ്രദേശം ഗുരുവായൂര്‍ എന്നായത് നാരായണീയ കാലത്താവാനാണ് സാധ്യത. ഗുരുവും വായുവും ചേര്‍ന്ന് വിഗ്രഹപ്രതിഷ്ഠ നടത്തിയെന്ന് ഐതിഹ്യം. രണ്ടുകവികളെയും ഒരു ദൃശ്യകലാരൂപത്തെയും ഈ ക്ഷേത്രം സംസ്‌കാര കേരളത്തിന് സംഭാവന ചെയ്തിരിക്കുന്നു.

പ്രാചീനകവികളില്‍ പലരെയും ചുറ്റിപ്പറ്റി പല ദിവ്യകഥകളും പ്രചരിച്ചിട്ടുണ്ട്. മേല്‍പ്പുത്തൂരിന്റെ വാതകഥയ്‌ക്ക് ഒരു വിശുദ്ധ പരിവേഷം ലഭിച്ചിരിക്കുന്നു. പണ്ട്പണ്ട് പുരു, പിതാവായ യയാതിയുടെ ജരയെന്നപോലെ ഭട്ടതിരി സ്വഗുരുവായ പിഷാരടിയുടെ വാതരോഗം മന്ത്രപൂര്‍വം ആവാഹിച്ചുവെന്നും അതിന്റെ ഉപശാന്തിക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് നാരായണീയം രചിച്ചുവെന്നും ഒരുകഥ. ശുശ്രൂഷയുടെ കാഠിന്യത്താല്‍ രോഗം ഗുരുവില്‍നിന്നും ശിഷ്യനിലേക്ക്  പകര്‍ന്നുവെന്നും ആയിരം സുസംസ്‌കൃത ശ്ലോകപുഷ്പങ്ങളാല്‍ ഗുരുവായുമന്ദിരേശനെ പൂജിച്ച് ആയുരാരോഗ്യ സൗഖ്യം നേടിയെന്നും കഥയ്‌ക്ക് ഒരനുബന്ധം. വാതരോഗശാന്തിക്ക് എന്തുചെയ്യണമെന്ന് ഭട്ടതിരി എഴുത്തച്ഛനോട് ചോദിച്ചുവത്രെ. എഴുത്തച്ഛന്‍ മീന്‍ തൊട്ടുകൂട്ടാന്‍ ഉപദേശിച്ചുപോലും. അതനുസരിച്ച് നാരായണീയം രചിച്ചുവെന്നും ഒരു ചിന്നക്കഥ. മത്സ്യാവതാരകഥ നാരായണീയത്തിലില്ലെന്നിരിക്കെ ഏതോ സഹൃദയനായ മദ്യപാനി എറിഞ്ഞിട്ടുപോയ എല്ലില്ലാക്കഥയാവാമിത്.

നാരായണീയത്തിന്റെ ഇതിവൃത്തം വിഖ്യാതമാണ്. രചനാസാമഗ്രികള്‍ ഭാഗവതത്തില്‍നിന്നാണ് കവി സ്വീകരിച്ചിട്ടുള്ളത്. പന്ത്രണ്ട് സ്‌കന്ധങ്ങളുള്ള ശ്രീമഹാഭാഗവതം സാഗരോപമം തന്നെ. നൂറുകണക്കിന് ദശകങ്ങളുള്ള മുന്നൂറ്റമ്പതോളം അധ്യായങ്ങള്‍ പന്ത്രണ്ട് സ്‌കന്ധങ്ങളില്‍ പരന്നുകിടക്കുന്നു. അതിബൃഹത്തായ ഭാഗവതപുരാണത്തെ ആയിരത്തിമുപ്പത്തിനാല് ശ്ലോകങ്ങളില്‍ സംഗ്രഹിച്ചിരിക്കയാണ് മേല്‍പ്പുത്തൂര്‍. കവിതയുടെ ദിവ്യഭാവങ്ങളെ ഹോമിക്കാതെ സംക്ഷേപണം നിര്‍വഹിക്കുവാന്‍ ഭാവയിത്രിയായ പ്രതിഭയ്‌ക്ക് മാത്രമേ കഴിയു. ഒരു മഹാപുരാണത്തെ കേവലവിവര്‍ത്തനത്തിലൂടെ കൈരളിക്ക് കാഴ്ചവയ്‌ക്കുകയല്ല മേല്‍പ്പുത്തൂര്‍ ചെയ്തിരിക്കുന്നത്. ഏറെ ശിഖരങ്ങളുള്ള ഒരു മഹാപര്‍വതത്തെ, അതിന്റെ രൂപഭദ്രത നഷ്ടപ്പെടുത്താതെ, ഗരിമചോരാതെ മറ്റൊരു പര്‍വതമാക്കിമാറ്റുക. രണ്ട് പര്‍വതവും തലയുയര്‍ത്തി അങ്ങനെയങ്ങ് നില്‍ക്കുക. ഒരസാധാരണത്വമാണിത്.

(തുടരും)

9446442081

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

Kerala

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

Kerala

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

India

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

India

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

പുതിയ വാര്‍ത്തകള്‍

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

മേജര്‍ ജനറല്‍ പൃഥ്വിരാജ് എന്ന വ്യാജനാമത്തില്‍ പട്ടാളവേഷത്തില്‍ പൊഖ്റാനില്‍ പ്രത്യക്ഷപ്പെട്ട എ.പി.ജെ. അബ്ദുള്‍ കലാം (ഇടത്ത്) പൊഖ്റാനില്‍ ഇന്ത്യ നടത്തിയ ആണവപരീക്ഷണം വിജയിച്ചതിന്‍റെ ആഹ്ളാദത്തില്‍ വാജ് പേയി (നടുവില്‍) പൊഖ്റാനില്‍ ആണവ പരീക്ഷണം നടന്നതിന്‍റെ ചിത്രം (വലത്ത്)

അമേരിക്കയുടെ കണ്ണ് വെട്ടിച്ച് വാജ്പേയിയുടെ അനുഗ്രഹാശിസ്സോടെ അബ്ദുള്‍ കലാമും കൂട്ടരും പൊഖ്റാനില്‍ നടത്തിയ ആണവസ്ഫോടനം…

5 ലക്ഷത്തിലേറെ രൂപയുടെ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

നിയമന തട്ടിപ്പുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യവുമായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ഷെയര്‍ ട്രേഡിംഗിന്‌റെ മറവില്‍ കോട്ടയം സ്വദേശിയില്‍ നിന്ന് ഒന്നര കോടിയിലേറെ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies