ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ തയാറെടുത്ത ഡിഎംകെ യൂത്ത് വിങ് നേതാവും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ബില്‍ കത്തിച്ച് കലാപത്തിന് ആഹ്വാനം ചെയ്തതിനാണ് ഉദയനിധിയെ പോലീസ് അറസ്റ്റ് ചെയ്തത്. സെയ്ദാപെട്ടില്‍ വച്ചായിരുന്നു ഉദയനിധി സ്റ്റാലിനെയും ഡിഎംകെ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തത്.
കലാപ ആഹ്വാനം നടത്തിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ അടക്കമുള്ളവരെ മുംബൈയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം നടത്തിയതിനാണ് മലയാളി കണ്ണന്‍ ഗോപിനാഥനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ ലോങ് മാര്‍ച്ച് നയിക്കാന്‍ എത്തിയതായിരുന്നു കണ്ണന്‍.
ഭാരത് ബച്ചാവോ ആന്ദോളനിലെ ഫിറോസ് മിതിബോര്‍വാല, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ (ടിസ്) ഫഹദ് അഹമ്മദ്, അഖില്‍ ഭാരതീയ പരിവാറിലെ അമോല്‍ മാദം, ഓള്‍ ഇന്ത്യ തന്‍സീം ഇന്‍സാഫിലെ നസീറുള്‍ ഹഖ്, ഓള്‍ ഇന്ത്യ മില്ലി കൗണ്‍സിലിലെ എം എ ഖാലിദ് എന്നിവരടക്കമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു. കലാപം നയിക്കാന്‍ എത്തിയവരെ മറൈന്‍ ഡ്രൈവ് പോലീസ് സ്റ്റേഷനിലേയ്‌ക്കാണ് കൊണ്ടുപോയത്.
















