ന്യൂദല്‍ഹി : പൗരത്വ നിയമത്തിനെതിരെ ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് ബാരിക്കേട് വെച്ച് തടഞ്ഞതിനെ തുടര്‍ന്ന് പോലീസിന് നേരെ കല്ലെറിയുകയായിരുന്നു.
മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പോലീസ് ലാത്തി വീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിനെ സര്‍വകലാശാല ഗേറ്റില്‍വെച്ച് തന്നെ പോലീസ് തടഞ്ഞു. ലാത്തി ചാര്‍ജിനെ തുടര്‍ന്ന് ക്യാമ്പസിലേക്ക് ഓടിയൊളിച്ച വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
















