ബംഗളൂരു: കര്‍ണാടകയിലെ താമസസ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിക്കൂടി. ക്രൈംബ്രാഞ്ച് സംഘം ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ റെയ്ഡിലാണ് വിദ്യാര്‍ത്ഥികളെ തെളിവോടുകൂടി അറസ്റ്റ് ചെയ്തത്. സ്ഥലത്ത് നടത്തിയ പരിശോധനയില്‍ എല്‍എസ്ഡി എന്നറിയപ്പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈതൈലാമൈഡ് ഉള്‍പ്പെടെയുള്ള മരുന്നുകളും കണ്ടെത്തി.
ഡാര്‍ക്ക് വെബ് വഴി നെതര്‍ലാന്‍ഡില്‍ നിന്ന് വാങ്ങിയ വിത്തുകള്‍ ഉപയോഗിച്ച് അപ്പാര്‍ട്ട്മെന്റിന്റെ അകത്ത് പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് കഞ്ചാവ് കൃഷി നടത്തിയത്. പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത ഇന്റര്‍നെറ്റിന്റെ ഭാഗമാണ് ഡാര്‍ക്ക് വെബ്. അന്തരീക്ഷ താപം ക്രമീകരിക്കാനായി എല്‍ഇഡി ലൈറ്റുകളും ക്രമീകരിച്ചിരുന്നുവെന്നും അന്വഷണ സംഘം വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
















