ന്യൂദല്‍ഹി : ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശക്തരായ വനിതകളില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും. ഫോബ്‌സ് മാസിക പുറത്തുവിട്ട 100 വനിതകളുടെ പട്ടികയിലാണ് കേന്ദ്ര മന്ത്രിയും ഇടംപിടിച്ചിരിക്കുന്നത്.
പട്ടികയില്‍ 34-ാം സ്ഥാനത്താണ് നിര്‍മ്മലാ സീതാരാമനെ തെരഞ്ഞെടുത്തിരിക്കുന്നത്. പട്ടികയിലിടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ എന്ന നേട്ടവും ഇതോടെ ധനകാര്യമന്ത്രിക്ക് സ്വന്തമായി ലഭിച്ചിട്ടുണ്ട്. ഭരണ നേതൃത്വം, ബിസിനസ്സ്, ജീവകാരുണ്യപ്രവര്‍ത്തനം, മാധ്യമം എന്നീ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരാണ് ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഇടംപിടിക്കുക.
ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഇത് ആദ്യമായാണ് നിര്‍മ്മല സീതാരാമന്‍ ഇടംപിടിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ആദ്യ ധനമന്ത്രിയാണ് അവര്‍. ഇതിനു മുമ്പ് ആദ്യ മോദി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായും നിര്‍മ്മല സീതാരാമന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
ജര്‍മ്മന്‍ ചാന്‍സിലര്‍ അഞ്ജലാ മെര്‍ക്കലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീനെ ലഗാര്‍ഡാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഉള്ളത് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും 29-ാം സ്ഥാനത്തുണ്ട്.
















