ഇസ്ലാമാബാദ്: പാക്കിസ്ഥാനികള്‍ ഗൂഗിളില്‍ തെരഞ്ഞവരില്‍ ഇന്ത്യയുടെ വീര നായകന്‍ അഭിനന്ദന്‍ വര്‍ധമാനും. പാക്കിസ്ഥാന്‍കാര്‍ ഈ വര്‍ഷം ഏറ്റവും കൂടുതലായി ഇന്റര്‍നെറ്റില്‍ തെരഞ്ഞിട്ടുള്ളവരില്‍ ഒമ്പതാമനായാണ് അഭിനന്ദന്‍ വര്‍ധമാന്‍ ഇടം പിടിച്ചിരിക്കുന്നത്.
ബലാകോട്ട് വ്യോമസേനയുടെ പ്രത്യാക്രമണത്തിന് ശേഷം അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് എത്തിയ പാക്കിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനങ്ങളെ തുരത്തിയോടിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാനികള്‍ വര്‍ധമാനെ ഗൂഗിളില്‍ തെരയാന്‍ ആരംഭിച്ചത്.
വോളിവുഡ് താരം സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലിഖാനും ഗൂഗിളിന്റെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സിംബ എന്ന ചിത്രത്തില്‍ രണ്‍വീര്‍സിങിനൊപ്പം എത്തിയതോടെയാണ് സാറ പ്രശസ്തയായത്. കൂടാതെ കാര്‍ത്തിക് ആര്യനോടൊപ്പം ചേര്‍ത്ത് ഗോസിപ്പുകള്‍ കൂടി പ്രചരിക്കാന്‍ തുടങ്ങിയതോടെ പാക്കിസ്ഥാനികളും ഇവരുട ചിത്രങ്ങള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിരുന്നു.
ഗായകനായ അദ്‌നന്‍ സാമിയും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. അഞ്ചാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരത്വം നേടിയതുമായി ബന്ധപ്പെട്ടാണ് ആളുകള്‍ തെരഞ്ഞിരിക്കുന്നത്.
പാക്കിസ്ഥാന്‍ മുന്‍ നടി നയ്‌മല്‍ ഖാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ചോക്ലേറ്റ് ഹീറെയെ അറിയപ്പെടുന്ന പ്രമുഖ പാക്കിസ്ഥാന്‍ ചലച്ചിത്രതാരമായ വഹീദ് മുറാദാണ് രണ്ടാം സ്ഥാനത്തുള്ളത്.
















