ന്യൂദല്‍ഹി : ദേശീയ പൗരത്വ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിക്കൊണ്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. വ്യാഴാഴ്ച രാത്രിയാണ് രാഷ്‌ട്രപതി ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി.
കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസ്സായിരുന്നു. പുതിയ നിയമപ്രകാരം 2014 ഡിസംബര്‍ 31-നുമുമ്പ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.
മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കായുള്ള പൗരത്വ ഭേദഗതി ബില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 ഡിസംബര്‍ 31 നു മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കും ആറ് വര്‍ഷത്തിന് മുകളിലായി ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കുമാണ് പൗരത്വം ലഭിക്കുക. ചരിത്രപരമായ ബില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പൗരത്വ ബില്ലിനെ വിശേഷിപ്പിച്ചത്.
















