ന്യൂദല്‍ഹി : പൗരത്വ ബില്ലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ ശ്രദ്ധവേണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മുന്‍ കരുതല്‍ എന്ന നിലയ്‌ക്കാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും സംപ്രേഷണം ചെയ്യുന്നതിലാണ് ശ്രദ്ധവേണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ദേശസുരക്ഷാ നിയമം ലംഘിക്കുന്നതോ, രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതോ, മതവികാരം വ്രണപ്പെടുത്തുന്നതോ ആയ യാതൊരുവിധ വാര്‍ത്തകളോ ചിത്രങ്ങളോ കാണിക്കരുതെന്നാണ് വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പ്രകോപനപരമായ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















