പാലാ: എംജി സര്‍വകലാശാല കായികമേളയുടെ ആദ്യ ദിനത്തില്‍ പെണ്‍കുട്ടികളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ പാലാ അല്‍ഫോണ്‍സ കോളജിലെ ടെസ്ന ജോസഫും ലോങ്ജമ്പില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ സ്്നേഹയും പുത്തന്‍ മീറ്റ് റെക്കോഡുകള്‍ സ്ഥാപിച്ചു. കര്ണ്ണാടക്കാരിയായ സ്നേഹ 6.24 മീറ്റര്‍ ചാടിയാണ് റെക്കോഡിട്ടത്. 100 മീറ്റര്‍ ഓട്ടത്തിലും സ്നേഹ ഒന്നാം സ്ഥാനം നേടി.
ആദ്യദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ വനിത വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജും (99 പോയിന്റ്) പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളേജും (119 പോയിന്റ്) മുന്നിട്ടുനില്‍ക്കുകയാണ്.
രാവിലെ മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കായികമേള ഇന്ന് സമാപിക്കും.
പഴയകാലത്തെ അപേക്ഷിച്ച് മത്സരാര്‍ത്ഥികളുടെ പ്രതിനിധ്യം കുറഞ്ഞു. ഉദ്ഘാടകനായി വന്ന എംഎല്‍എ ഇതേക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. ജില്ലാ സ്കൂള്‍ കായികമേളയുടെ ആവേശം പോലും ഇല്ലായിരുന്നുവെന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: