ശ്രീനഗര്‍: പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരില്‍ അതിര്‍ത്തിയിലെ വീടുകള്‍ തകര്‍ന്നു. കത്വ ജില്ലയിലെ ഹിരാനഗര്‍ മേഖലയില്‍ ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു ആക്രമണം.
അതിര്‍ത്തി പ്രദേശങ്ങളായ രത്വ, പന്‍സാര്‍ എന്നവിടങ്ങളിലാണ് ഷെല്ലുകള്‍ പതിച്ചത്. ജനവാസ മേഖലകളെ ലക്ഷ്യമാക്കിയാണ് പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുന്നത്. കുറച്ചു നാളുകളായി പാക്കിസ്ഥാന്‍ ഈ പ്രവൃത്തി തുടരുകയാണെന്നും പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.
കൂട്ടികളെല്ലാം വളരെ ഭീതിയോടെയാണ് കഴിയുന്നത്. ഇതില്‍ പാക്കിസ്ഥാന്‍ തീര്‍ച്ചയായും മറുപടി പറയണം. അല്ലെങ്കില്‍ മാറി താമസിക്കുവാന്‍ സ്ഥലം അനുവദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഷെല്ലാക്രമണം മൂലം കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ല. പാക്കിസ്ഥാന്റെ ബോംബാക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ വിറക് സംഭരണമുറിയിലാണ് അഭയം തേടുന്നതെന്നും അവര്‍ പറഞ്ഞു.
















