തിരുവനന്തപുരം: ശാസ്ത്ര, സാങ്കേതികമേഖലകളില്‍ ചൈന, ജപ്പാന്‍, കൊറിയ എന്നീരാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യക്ക് പ്രചോദനമാകണമെന്ന് വിഖ്യാതശാസ്ത്രജ്ഞന്‍ ഭാരതരത്ന പ്രൊഫ. സി.എന്‍.ആര്‍. റാവു . വിതുരയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്റ്റിസര്‍ച്ചില്‍ (ഐസര്‍) ‘ശാസ്ത്ര രംഗത്ത്ഇന്ത്യയ്‌ക്ക് മുകളിലെത്താന്‍ കഴിയുമോ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകനിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്ര മേഖലയില്‍ ഇന്ത്യക്ക് ഏറെമുന്നോട്ടു പോകാനുെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘അമേരിക്ക പ്രസിദ്ധീകരിക്കുന്ന അത്ര ഗവേഷണ പ്രബന്ധങ്ങള്‍ ഇന്ന് ചൈനയും പ്രസിദ്ധീകരിക്കുന്നു. ശാസ്ത്ര ഗവേഷണരംഗത്തുംവ്യവസായിക മേഖലയിലു ംചൈന, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് മാതൃകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈ രാജ്യങ്ങള്‍ വ്യാവസായിക, സാങ്കേതികവിദ്യ, ഊര്‍ജ്ജ ഉല്‍പ്പാദന രംഗങ്ങളില്‍ വന്‍ കുതിപ്പാണ് നടത്തിയത്. ഈ മേഖലയില്‍ വര്‍ദ്ധിച്ച നിക്ഷേപത്തിന് ഇന്ത്യ ശ്രമിക്കുന്നില്ല. – പ്രൊഫ. സി.എന്‍.ആര്‍. റാവുചൂണ്‍ിക്കാട്ടി.
പേരും പ്രശസ്തിയുമല്ല, സമൂഹത്തിന് ഗുണപരമായസംഭാവനകളര്‍പ്പിക്കാനുള്ളഅതിയായ ആഗ്രഹമാണ്ഓരോശാസ്ത്രജ്ഞനുമുണ്ടണ്‍ാകേണ്ടണ്‍തെന്ന്അദ്ദേഹം വ്യക്തമാക്കി. ലളിതമായി കാര്യങ്ങളെ സമീപിപ്പിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവര്‍ക്കേ നല്ല ശാസ്ത്രജ്ഞരാകാന്‍ സാധിക്കൂവെന്ന്അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഗവേഷണസ്ഥാപനങ്ങളില്‍ പ്രൊഫസര്‍മാരെക്കാള്‍ കൂടുതല്‍ വിസിറ്റിംഗ് പ്രഫസര്‍മാരുള്ളസ്ഥിതിവിശേഷം മാറേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐസര്‍ തിരുവനന്തപുരം ഡയറക്ടര്‍ പ്രൊഫസര്‍ ജെ.എന്‍ മൂര്‍ത്തി, പ്രൊഫസര്‍ ഇന്‍ ചാര്‍ജ്ജ് (അഡ്മിനിസ്ട്രേഷന്‍ ) പ്രൊഫ. എസ്മൂര്‍ത്തി ശ്രീനിവാസുല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഐസറില്‍ പുതുതായി നിര്‍മ്മിച്ച ഗസ്റ്റ്ഹൗസിന്റെ ഉദ്ഘാടനവും പ്രൊഫ. സി.എന്‍.ആര്‍. റാവു നിര്‍വ്വഹിച്ചു. കപടശാസ്ത്രത്തിലധിഷ്ഠിതമായ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അന്താരാഷ്‌ട്രരംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയിട്ടുണ്ടെന്ന് പ്രൊഫ. സി.എന്‍.ആര്‍. റാവു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസംഅന്തരിച്ച വിഖ്യാതശാസ്ത്രജ്ഞന്‍ പ്രൊഫസര്‍. എം.വി ജോര്‍ജ്ജിന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും എം.വി ജോര്‍ജ്ജ് സ്മാരക പ്രഭാഷണം നടത്തുന്നതിനായി പ്രൊഫസര്‍ സി.എന്‍.ആര്‍. റാവു 15 ലക്ഷം രൂപ ഐസറിന് കൈമാറും. 75000 മുതല്‍ ഒരു ലക്ഷം രൂപ വരെകാഷ് അവാര്‍ഡ് നല്‍കുന്നതായിരിക്കും ഈ എന്‍ഡോവ്മെന്റ് പ്രഭാഷണം.

















